Quantcast

രാജസ്ഥാനിലെ ഖനിയിൽ കുടുങ്ങിയ മൂന്നുപേരെ ​രക്ഷിച്ചു; 11 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

കൊൽക്കത്ത വിജിലൻസ് ടീം അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് കുടുങ്ങിയത്

MediaOne Logo

Web Desk

  • Published:

    15 May 2024 9:19 AM IST

jaipur rescue
X

ജയ്പൂർ: രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ കോലിഹാർ ഖനിയിൽ ലിഫ്റ്റ് തകർന്നതിനെ തുടർന്ന് കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള 11 പേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

കൊൽക്കത്ത വിജിലൻസ് ടീം അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനിടയിലാണ് മൂന്ന് പേരെ രക്ഷിച്ചത്. ഇവരെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

577 മീറ്റർ താഴ്ചയിലാണ് ഇവർ കുടുങ്ങിയത്. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം വിജിലൻസ് സംഘവും പരിശോധനയ്ക്കായി ഷാഫ്റ്റിൽ ഇറങ്ങുകയായിരുന്നു. മുകളിലേക്ക് വരാൻ ഒരുങ്ങുമ്പോൾ ഷാഫ്റ്റിൻ്റെ കയർ പൊട്ടിയതോടെ ഉദ്യോഗസ്ഥർ കുടുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story