Quantcast

രണ്ടു ഗർഭിണികളടക്കം അഞ്ചുപേർ കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹത

15 ദിവസം മുമ്പ് ഭർതൃമാതാവിന്റെ മർദനത്തിൽ കണ്ണിന് പരിക്കേറ്റ കാലു ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    28 May 2022 7:29 PM IST

രണ്ടു ഗർഭിണികളടക്കം അഞ്ചുപേർ കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹത
X

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂർ ജില്ലയിലെ ഡുഡു നഗരത്തിൽ സഹോദരിമാരായ മൂന്ന് സ്ത്രീകളെയും രണ്ട് കുട്ടികളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച സ്ത്രീകളിൽ രണ്ടുപേർ ഗർഭിണികളാണ്. ശനിയാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

സഹോദരിമാരായ കലു മീന (25) , മംമ്ത മീന (23), കംലേഷ് മീന (20) എന്നിവരാണ് മരിച്ച സ്ത്രീകൾ. ഇതിൽ മംമ്ത, കംലേഷ് എന്നിവർ പൂർണ ഗർഭിണികളായിരുന്നു. മരിച്ച കുട്ടികൾ രണ്ടും കലു മീനയുടേതാണ്. ഒരാൾക്ക് നാല് വയസ്സും മറ്റെയാൾക്ക് 27 ദിവസവുമാണ് പ്രായം. മൂവരെയും ഒരേ കുടുംബത്തിലെ സഹോദരന്മാരാണ് വിവാഹം ചെയ്തിരുന്നത്.

സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടുകാർ കൊലപ്പെടുത്തിയതാണെന്നും ആരോപണമുണ്ട്. 15 ദിവസം മുമ്പ് ഭർതൃമാതാവിന്റെ മർദനത്തിൽ കണ്ണിന് പരിക്കേറ്റ കാലു ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

TAGS :

Next Story