Quantcast

പുരുഷവേഷവും ഹെൽമറ്റും ധരിച്ച് ഭർതൃമാതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി, സ്വര്‍ണമാലയും കവര്‍ന്നു; യുവതി അറസ്റ്റിൽ

നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍

MediaOne Logo

Web Desk

  • Updated:

    2023-06-01 06:57:59.0

Published:

1 Jun 2023 12:23 PM IST

Tirunelveli woman disguised as man to kill mother-in-law
X

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ യുവതി പുരുഷ വേഷം ധരിച്ചെത്തി ഭർതൃമാതാവിനെ അടിച്ചു കൊലപ്പെത്തി. സംഭവത്തിൽ 28 കാരിയായ മഹാലക്ഷ്മിയെ പൊലീസ് അറസ്റ്റു ചെയ്തു. തുളുകാങ്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റായ ഷൺമുഖ വേലിന്റെ ഭാര്യയായ സീതാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകനായ രാമസാമിയുടെ ഭാര്യയാണ് മഹാലക്ഷ്മി.

തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഷൺമുഖവേലാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭാര്യയെ കണ്ടെത്തിയത്. ഇതുകണ്ട ഷൺമുഖവേൽ ഒച്ചവെച്ച് ആളുകളെ കൂട്ടി. ഈ സമയത്ത് മഹാലക്ഷ്മിയും ഓടിയെത്തിയിരുന്നു.എല്ലാവരും കൂടെ സീതാലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ സീതാലക്ഷ്മി മരിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി.

സീതാലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കവരാനായി എത്തിയ ആരോ ആണ് ആക്രമിച്ചത് എന്നായിരുന്നു മഹാലക്ഷ്മി പൊലീസ് നൽകിയ മൊഴി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് സംശയം തോന്നിയത്. വിശദമായ പരിശോധയിൽ അത് മഹാലക്ഷ്മിയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.ട്രാക്ക് സ്യൂട്ടും ഹെൽമറ്റും ധരിച്ചായിരുന്നു മഹാലക്ഷ്മി ആക്രമിച്ചത്. ഇത് മഹാലക്ഷ്മിയുടെ ഭർത്താവിന്റെതാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മഹാലക്ഷ്മിയും സീതാലക്ഷ്മിയും തമ്മിൽ എപ്പോഴും വഴക്കായിരുന്നെന്നുമുള്ള നാട്ടുകാരുടെ മൊഴിയും നിർണായകമായി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ സീതാലക്ഷ്മിയുടെ മാല എടുത്തുമാറ്റിയതും മഹാലക്ഷ്മിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത മഹാലക്ഷ്മിയെ റിമാന്റ് ചെയ്തിട്ടുണ്ട്.

TAGS :

Next Story