Quantcast

ജോലിയിൽ തിരികെ കയറി ഗുസ്തി താരങ്ങൾ, ഒഡീഷയിൽ വീണ്ടും ട്രെയിൻ അപകടം, കെ-ഫോൺ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

മെന്ദപാലിക്ക് സമീപമാണ് ഗുഡ്‌സ് ട്രെയിനിന്റെ അഞ്ച് ബോഗികൾ പാളം തെറ്റിയത്, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2023-06-05 16:47:33.0

Published:

5 Jun 2023 4:33 PM GMT

Top 10 twitter trending today, twitter trending today
X

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാചരണത്തിന്റെ 50ാം വാർഷികമാണിന്ന്. ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ച് തുടങ്ങിയിട്ട് 50 വർഷങ്ങൾ. 1973ലായിരുന്നു ആദ്യ പരിസ്ഥിതി ദിനാചരണം. ഓരോ വർഷവും ഓരോ രാജ്യങ്ങളിലായിരിക്കും പരിസ്ഥിതി ദിനത്തിന്റെ ഔദ്യോഗിക ആഘോഷം നടക്കുക. ഐവറി കോസ്റ്റ് ആണ് ഈ വർഷത്തെ ആതിഥേയ രാജ്യം. ആവാസവ്യവസ്ഥയെ തിരിച്ചുപിടിക്കുക എന്നതാണ് ഈ വർഷത്തെ തീം.

ജോലിയിൽ തിരികെ കയറി ഗുസ്തി താരങ്ങൾ

ബ്രിജ് ഭൂഷണെതിരെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ തിരികെ ജോലിയിൽ പ്രവേശിച്ചതാണ് ട്വിറ്ററിലെ ഇന്നത്തെ മറ്റൊരു പ്രധാന ചർച്ചാവിഷയം.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് താരങ്ങൾ തിരികെ ജോലിയിൽ പ്രവേശിക്കുന്നത്. സാക്ഷി മാലിക് നോർത്തേൺ റെയിൽവേയിലെ ജോലിയിൽ തിരിച്ചുകയറി. ഇതോടൊപ്പം ബജ്‌റങ് പുനിയയും വിനേഷ് ഫോഗട്ടും റെയിൽവേയിലെ ജോലിയിലേക്ക് മടങ്ങുമെന്നാണ് വിവരം.

അതേസമയം, സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സാക്ഷി മാലിക് വ്യക്തമാക്കിയിട്ടുണ്ട്. ബ്രിജ് ഭൂഷൺ വിഷയത്തിൽ നീതി ലഭിക്കും വരെ പോരാട്ടം തുടരും. സമരത്തോടൊപ്പം റെയിൽവേയിലെ ഉത്തരവാദിത്തവും നിർവഹിക്കും. സമരത്തിൽനിന്ന് പിന്മാറിയതായുള്ള വാർത്തകൾ വ്യാജമാണെന്നും സാക്ഷി ട്വീറ്റിൽ വ്യക്തമാക്കി.

ബിഹാറിൽ പാലം തകർന്നു വീണു

ബിഹാറിൽ ഗംഗാനദിക്ക് കുറുകെ നിർമിക്കുന്ന നാലുവരി പാലം തകർന്നു വീണു. പാലത്തിന്റെ 200 മീറ്റർ ഭാഗമാണ് പൊളിഞ്ഞ് നദിയിലേക്ക് വീണത്. ബോധപൂർവം ചെയ്തതാണെന്നാണ് സർക്കാരിന്റെ ആരോപണം.

ഖഗാരിയ ജില്ലയിലെ അഗ്വാനിയെ ഭഗൽപൂരിലെ സുൽത്താൻഗഞ്ചുമായി ബന്ധിപ്പിക്കുന്ന 3.1 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ നിർമ്മാണം 2014-ലാണ് ആരംഭിച്ചത്. 2019-ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിർമാണം നീണ്ടുപോവുകയായിരുന്നു. ഇതിനിടെ നാലുതവണ സമയപരിധി നീട്ടിനൽകുകയും ചെയ്തു.

ഖഗാരിയ ജില്ലയിലെ അഗ്വാനിയെ ഭഗൽപൂരിലെ സുൽത്താൻഗഞ്ചുമായി ബന്ധിപ്പിക്കുന്ന 3.1 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ നിർമ്മാണം 2014-ലാണ് ആരംഭിച്ചത്. 2019-ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിർമാണം നീണ്ടുപോവുകയായിരുന്നു. ഇതിനിടെ നാലുതവണ സമയപരിധി നീട്ടിനൽകുകയും ചെയ്തു.

ഒഡീഷയിൽ വീണ്ടും ട്രെയിൻ അപകടം

200ലധികം പേരുടെ മരണത്തിനിടയാക്കിയ ബലാസോർ ട്രെയിൻ ദുരന്തത്തിന് പിന്നാലെ ഒഡീഷയിൽ വീണ്ടും ട്രെയിൻ അപകടം. ബർഗഢ് ജില്ലയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി.

മെന്ദപാലിക്ക് സമീപമാണ് ഗുഡ്‌സ് ട്രെയിനിന്റെ അഞ്ച് ബോഗികൾ പാളം തെറ്റിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

മൂന്ന് ദിവസം മുമ്പാണ് ഒഡീഷയിലെ തന്നെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 275 പേർ കൊല്ലപ്പെട്ടത്. ഈ അപകടം നടന്നതിന്റെ 500 കിലോമീറ്റർ അകലെയാണ് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. ദുംഗൂരിയിൽ നിന്ന് ബർഗറിലേക്ക് പോവുകയായിരുന്നു ഗുഡ്‌സ് ട്രെയിൻ. ചുണ്ണാമ്പുകല്ലുമായി പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ വാഗണുകൾ സംബർധാരയ്ക്ക് സമീപമാണ് പാളം തെറ്റിയത്.

ഒന്നാം സ്ഥാനം നിലനിർത്തി ഐഐടി മദ്രാസ്

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക്(എൻ.ഐ.ആർ.എഫ്) 2023ലെ റാങ്കുകൾ പ്രഖ്യാപിച്ചു. ഓവറോൾ റാങ്കിംഗിൽ ഐഐടി മദ്രാസ് തുടർച്ചയായി അഞ്ചാമതും ഒന്നാം സ്ഥാനം നിലനിർത്തി. കേരളത്തിൽ നിന്ന് കേരള സർവകലാശാലയാണ് ആദ്യ അമ്പതിൽ സ്ഥാനം പിടിച്ചത്-47ാം റാങ്ക്. ആദ്യ നൂറിൽ എംജി(52), കുസാറ്റ് (63) എന്നീ സർവകലാശാലകളുണ്ട്.

റിങ്കു സിങ്ങിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വർഗീയ ചുവയുള്ള ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടതോടെ ഗുജറാത്ത് ടൈറ്റൻസ് താരം യാഷ് ദയാൽ പുലിവാല് പിടിച്ചിരുന്നു. സംഭവം വിവാദമായതോടെ സ്റ്റോറി നീക്കം ചെയ്യുകയും താരം മാപ്പ് പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ റിങ്കു സിങ്ങിനെയാണ് സോഷ്യൽ മീഡിയ വാഴ്ത്തുന്നത്. ഐപില്ലിലെ മത്സരത്തിൽ യാഷിന്റെ ഓരോവറിൽ അഞ്ച് സിക്സർ പറത്തിയത് നന്നായിപ്പോയെന്നാണ് ആരാധകർ പറയുന്നത്.

ലവ് ജിഹാദ് ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ ആദ്യത്തെ ഇൻസ്റ്റഗ്രാം സ്റ്റോറി. മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന കാർട്ടൂൺ സ്റ്റോറിയാക്കുകയായിരുന്നു യാഷ് ദയാൽ. എന്നാൽ, സ്റ്റോറി സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലായി. വൻ വിമർശനവും ഉയർന്നതോടെ സ്റ്റോറി പിൻവലിച്ചു. തുടർന്നായിരുന്നു മാപ്പുപറഞ്ഞ് മറ്റൊരു സ്റ്റോറി ഇട്ടത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ് ഒരു ഓവറിൽ പറത്തിയ അഞ്ച് സിക്സറുകളിലൂടെ യാഷ് ദയാൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

അഭിഷേക് ബാനർജി

തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഭാര്യയെ വിമാനത്താവളത്തിൽ തടഞ്ഞു. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലെത്തിയ രുജിര നരൂല ബാനർജിയെയും മക്കളെയുമാണ് അധികൃതർ തടഞ്ഞത്.

ഇന്ന് രാവിലെ ഏഴിനാണ് സംഭവം. ദുബൈയിലേക്ക് തിരിക്കാനായി രാവിലെ രണ്ട് മക്കൾക്കൊപ്പം വിമാനത്താവളത്തിലെത്തിയതായിരുന്നു രുജിര. എന്നാൽ ഇവരെ എമിഗ്രേഷൻ വിഭാഗം തടയുകയും അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു. ബംഗാൾ കൽക്കരി കടത്ത് അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം. കേസിൽ രുജിരക്ക് ഇ.ഡി സമൻസ് അയച്ചിരുന്നു.

കെ-ഫോൺ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അതിവേഗ ഇന്റർനെറ്റ് കണക്ഷൻ കേരളത്തിലെല്ലായിടത്തും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോൺ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മലയോര മേഖലകളിലടക്കം കെ-ഫോൺ ലഭ്യമാകും.

TAGS :

Next Story