Quantcast

ട്രെയിനിന് മുകളിൽ കയറി സെല്‍ഫിയെടുക്കുന്നതിനിടെ 16കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ഇലക്ട്രിക് കേബിളില്‍ നിന്നാണ് ഷോക്കേറ്റത്

MediaOne Logo

Web Desk

  • Published:

    8 April 2022 8:20 AM GMT

ട്രെയിനിന് മുകളിൽ കയറി സെല്‍ഫിയെടുക്കുന്നതിനിടെ 16കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
X

ഭോപ്പാല്‍: നിര്‍ത്തിയിട്ട ട്രെയിൻ എഞ്ചിന് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 16 വയസുകാരൻ മരിച്ചു. ഇലക്ട്രിക് കേബിളില്‍ നിന്നാണ് ഷോക്കേറ്റത്. മധ്യപ്രദേശിലെ ഛത്തർപൂർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം.

ഇന്നലെയാണ് സംഭവം നടന്നത്. സുഹൈൽ മൻസൂരി എന്ന വിദ്യാര്‍ഥിയാണ് ഷോക്കേറ്റ് മരിച്ചതെന്ന് ഛത്തർപൂർ റെയിൽവെ സ്റ്റേഷൻ മാസ്റ്റർ ശുഭങ്ക് പട്ടേൽ പറഞ്ഞു. ഇന്നലെ രാവിലെ റെയിൽവെ സ്‌റ്റേഷനിലെത്തിയ സുഹൈല്‍ മൊബൈല്‍ ഫോണുമായി ട്രെയിന്‍ എഞ്ചിന് മുകളില്‍ കയറി സെൽഫിയെടുക്കുകയായിരുന്നുവെന്ന് സുഹൃത്ത് അഷ്‌റഫ് പറഞ്ഞു. ട്രെയിനിന് മുകളില്‍ കയറുന്നതിനിടെ സുഹൈല്‍ അറിയാതെ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു. അങ്ങനെയാണ് ഷോക്കേറ്റതെന്ന് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഇൻസ്പെക്ടർ ജിതേന്ദ്ര കുമാർ പറഞ്ഞു.

സംഭവത്തിൽ രോഷാകുലരായ യുവാക്കൾ പിന്നീട് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലേക്ക് എത്തി. സ്റ്റേഷൻ മാസ്റ്ററെ മർദിക്കുകയും ബാഗും വാച്ചും തട്ടിയെടുക്കുകയും ചെയ്തതായി ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും റെയില്‍വെ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Summary- A 16 year old boy died after he was electrocuted when he came in contact with a high tension electricity cable while attempting to take a selfie on top of a stationary train engine.

TAGS :

Next Story