Quantcast

രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന് ഇന്ത്യ വിടാൻ അനുമതി

ശ്രീലങ്കൻ ഹൈക്കമീഷൻ യാത്രരേഖ അനുവദിച്ചെന്ന് തമിഴ്നാട് സർക്കാർ

MediaOne Logo

Web Desk

  • Published:

    26 March 2024 10:52 AM GMT

രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന് ഇന്ത്യ വിടാൻ അനുമതി
X

ചെന്നെ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ ശ്രീഹരൻ എന്ന മുരുകന് ഇന്ത്യ വിടാൻ അനുമതി ലഭിച്ചതായി തമിഴ് നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ.ശ്രീലങ്കൻ ഹൈക്കമീഷൻ യാത്രരേഖ അനുവദിച്ചെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. ജയകുമാർ, റോബർട്ട് പയസ് എന്നിവർക്കും അനുമതി നൽകിയിട്ടുണ്ട്.

​കേന്ദ്ര സർക്കാരിൽ നിന്നുള്ള എക്സിറ്റ് പെർമിറ്റ് ലഭിച്ചാൽ മുരുകന് ഇന്ത്യ വിടാനാകും. രാജീവ് ഗാന്ധി വധക്കേസി​ൽ ജയിൽ മോചിതനായെങ്കിലും മുരുകനും നേരത്തെ ജയിൽ മോചിതരായവരും തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാമ്പിലായിരുന്നു താമസിച്ചിരുന്നത്.

ലണ്ടനിലുള്ള മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുരുകനും ഭാര്യയും മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു.

TAGS :

Next Story