Quantcast

ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസര്‍ അനുനയ് സൂദ് അന്തരിച്ചു

ഇൻസ്റ്റഗ്രാമിൽ 14 ലക്ഷം ഫോളോവേഴ്‌സും യൂട്യൂബിൽ ഏകദേശം 4 ലക്ഷം സബ്‌സ്‌ക്രൈബേഴ്സുമുള്ള ഇൻഫ്ലുവൻസറാണ് സൂദ്

MediaOne Logo

Web Desk

  • Published:

    6 Nov 2025 11:43 AM IST

ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസര്‍  അനുനയ് സൂദ് അന്തരിച്ചു
X

അനുനയ് സൂദ് Photo| Instagram

ദുബൈ: പ്രമുഖ ഇന്ത്യൻ ട്രാവൽ ഇന്‍ഫ്ലുവൻസറും ഫോട്ടോഗ്രാഫറുമായ അനുനയ് സൂദ്(32) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹത്തിന്റെ കുടുംബം ഇക്കാര്യം അറിയിച്ചത്. മരണകാരണം വ്യക്തമല്ല. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും വീടിന് മുന്നിൽ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും കുടുംബം ആരാധകരോട് അഭ്യര്‍ഥിച്ചു.

"ഞങ്ങളുടെ പ്രിയപ്പെട്ട അനുനയ് സൂദിന്‍റെ വിയോഗ വാർത്ത വളരെ ദുഃഖത്തോടെയാണ് ഞങ്ങൾ പങ്കുവെക്കുന്നത്. ഈ ദുഷ്‌കരമായ സമയത്തിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. വീടിനു പുറത്തുള്ള ആൾക്കൂട്ടം ഒഴിവാക്കണമെന്ന് ഞങ്ങൾ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. ദയവായി അദ്ദേഹത്തിന്‍റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും ഉൾപ്പെടുത്തുക. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ," പോസ്റ്റിൽ പറയുന്നു.

ഇൻസ്റ്റഗ്രാമിൽ 14 ലക്ഷം ഫോളോവേഴ്‌സും യൂട്യൂബിൽ ഏകദേശം 4 ലക്ഷം സബ്‌സ്‌ക്രൈബേഴ്സുമുള്ള ഇൻഫ്ലുവൻസറാണ് സൂദ്. അദ്ദേഹത്തിന്‍റെ ഇൻസ്റ്റാഗ്രാം ബയോ പ്രകാരം സൂദ് 46 രാജ്യങ്ങൾ സന്ദര്‍ശിച്ചിട്ടുണ്ട്. 2022, 2023, 2024 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് വർഷം ഫോർബ്സ് ഇന്ത്യയുടെ മികച്ച 100 ഡിജിറ്റൽ സ്റ്റാര്‍സ് പട്ടികയിൽ അദ്ദേഹം ഇടം നേടി.സൂദിനെക്കുറിച്ച് നാഷണൽ ജ്യോഗ്രഫിയിലുൾപ്പെടെ ഫീച്ചര്‍ വന്നിട്ടുണ്ട്.

അനുനയ് സൂദിന്റെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ് ലാസ് വെഗാസിൽ നിന്നായിരുന്നു.സ്പോര്‍ട്സ് കാറുകളോടൊപ്പം സമയം ചെലവഴിച്ചതിന്‍റെ ചിത്രങ്ങളാണ് പങ്കുവച്ചത്.

TAGS :

Next Story