Quantcast

ബംഗാളിൽ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ട്രെയിനുകളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവൻ പണയം വെച്ചുള്ള യാത്ര

ഏപ്രിൽ 23നാണ്​ ബംഗാളിൽ ആദ്യഘട്ട നിയമസഭ തെരഞ്ഞെടുപ്പ്

MediaOne Logo

Web Desk

  • Updated:

    2026-04-20 04:28:15.0

Published:

20 April 2026 8:05 AM IST

ബംഗാളിൽ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ട്രെയിനുകളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവൻ പണയം വെച്ചുള്ള യാത്ര
X

കൊച്ചി: തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്രെയിനുകളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ അപകടയാത്ര. ട്രെയിനിൽ തൂങ്ങിയും മറ്റും ജീവൻ പണയം വെച്ചാണ്​ ബംഗാളിലേക്ക്​​ പോകുന്നത്​.

ഏപ്രിൽ 23നാണ്​ ബംഗാളിൽ ആദ്യഘട്ട നിയമസഭ തെരഞ്ഞെടുപ്പ്​. എസ്​ഐആർ ഭീതി കൂടി വന്നതോടെ ഏതുവിധേനയും നാട്ടിലെത്തി വോട്ട്​ ചെയ്യാനാണ്​ ഇതര സംസ്ഥാന തൊഴിലാളികളുടെ ശ്രമം. വിവിധ ഇടങ്ങളിൽ നിന്ന് പുറപ്പെട്ട ട്രെയിനിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത തിരക്കാണ്. ട്രെയിനിന്റെ വാതിലിലും പുറത്തും തൂങ്ങിക്കിടന്ന് ജീവൻപണയം വച്ചാണ് തൊഴിലാളികളുടെ യാത്ര. വോട്ടിന്​ നാട്ടിലെത്തിയില്ലെങ്കിൽ പൗരത്വം നഷ്​ടപ്പെടുമെന്ന പേടിയിലാണ്​ അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ തിങ്ങിനിറഞ്ഞ്​ യാത്ര ​ചെയ്യുന്നത്​. ഏപ്രിൽ 29നാണ്​ ബംഗാളിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്​.

TAGS :

Next Story