അടുത്തത് ബംഗാളെന്ന് ബിജെപി; 'ഷിബു'ദിനം ആശംസിച്ച് തൃണമൂൽ കോൺഗ്രസ്
ട്വിറ്ററിലൂടെയാണ് പോസ്റ്റ് പങ്കുവെച്ചത്

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പലേക്കാണ് ബിജെപി ലക്ഷ്യവെക്കുന്നത്. അടുത്ത ആറ് മാസത്തിനകം പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. ബിജെപി ബംഗാളിനായി വിജയകാഹളം മുഴക്കി കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ഈ ആഹ്വാനം കാണാം. എന്നാൽ ബിജെപിയുടെ ഈ സ്വപ്നത്തിന് മലയാളിക്ക് പ്രിയങ്കരമായൊരു മീം പങ്കിട്ടുകൊണ്ടാണ് തൃണമൂൽ കോൺഗ്രസിൻ്റെ മറുപടി.
മലയാളികൾ സ്റ്റിക്കറായും മീമായും ഉപയോഗിക്കുന്ന ഷിബുദിനാശംസാ വീഡിയോയിലൂടെയാണിത്. സ്വപ്നം കണ്ടോളൂ എന്ന കുറിപ്പോടെ ബെഞ്ചമിന്‍ പി ബോബിയുടെ വീഡിയോയുടെ ഒരുഭാഗം പങ്കുവെച്ചുകൊണ്ടായിരുന്നു ടിഎംസിയുടെ മറുപടി. സ്വപ്നം കാണുന്നത് നല്ല കാര്യമാണ് എന്നും വീഡിയോയില്‍ പറയുന്നു. അടുത്തത് പശ്ചിമ ബംഗാള്‍ എന്ന ബിജെപി പോസ്റ്റിന് മറുപടിയായാണിത്.
ബിഹാറിലെ ഫലങ്ങൾ അടുത്ത വർഷം പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്തില്ലെന്ന് തൃണമൂൽ കോൺഗ്രസ് ടിഎംസി വക്താവ് കുനാൽ ഘോഷ് പറഞ്ഞു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി 250-ലധികം സീറ്റുകളുമായി നാലാം തവണയും അധികാരത്തിൽ വരുമെന്നും ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങൾ വീണ്ടും തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.
Adjust Story Font
16

