Quantcast

കാറിൽ മദ്യസല്‍ക്കാരം; തൃണമൂൽ നേതാവും ബിജെപി വനിതാ നേതാവും പിടിയിൽ

പ്രദേശത്ത് ദീര്‍ഘനേരം പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ കാര്‍ കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്

MediaOne Logo

Web Desk

  • Updated:

    2025-07-11 06:08:43.0

Published:

11 July 2025 11:28 AM IST

Trinamool, BJP leaders
X

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കൾ പങ്കെടുത്ത രാത്രിയിലെ മദ്യസൽക്കാരം വിവാദത്തിന് തിരികൊളുത്തി. ആളൊഴിഞ്ഞ വനപ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ടിഎംസി, ബിജെപി നേതാക്കൾ ഒരുമിച്ച് മദ്യപിക്കുന്നത് ഗ്രാമവാസികൾ പിടികൂടി.അപൽചന്ദ് വനത്തിനടുത്താണ് സംഭവം.

പ്രദേശത്ത് ദീര്‍ഘനേരം പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ കാര്‍ കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. ഗ്രാമവാസികളെത്തി കാറിനകത്ത് ഉണ്ടായിരുന്നവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ബിജെപി മഹിളാ മോർച്ചയുടെ ജൽപൈഗുരി ജില്ലാ പ്രസിഡന്‍റ് ദീപ ബാനിക് അധികാരി ടിഎംസി നേതാവിന്‍റെ കാറിൽ ഇരിക്കുന്നത് കണ്ട് അവർ ഞെട്ടിപ്പോയി.

ടിഎംസി പഞ്ചായത്ത് സമിതി പ്രസിഡന്‍റും ജില്ലാതല നേതാവുമായ പഞ്ചാനൻ റോയ്, ദിപ ബാനിക് അധികാരിയും അവരുടെ ഡ്രൈവറും ചേർന്ന് ഒരു മദ്യ പാർട്ടി നടത്തുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി . രോഷാകുലരായ നാട്ടുകാർ വളഞ്ഞു കാറിന് ചുറ്റും കൂടി മുഴുവൻ സംഭവവും ചിത്രീകരിച്ചു. അധികാരി കാറിന്‍റ് പിൻസീറ്റിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നാട്ടുകാർ എതിർത്തപ്പോൾ, മദ്യം നിറച്ച ഒരു പ്ലാസ്റ്റിക് ഗ്ലാസ് അവര്‍ കാറിന്‍റെ മുൻ സീറ്റിലേക്ക് ഇട്ടു.

കാറിൽ ഡ്രൈവറാണെന്ന് പറയപ്പെടുന്ന മറ്റൊരാളെയും കാണാം. ക്യാമറ ഫോക്കസ് ചെയ്തുപ്പോൾ അയാൾ വിൻഡോ ഉയര്‍ത്തി മുഖം മറച്ചു. നിമിഷങ്ങൾക്കുശേഷം, ദിപ കാറിൽ നിന്നിറങ്ങി ഒടുവിൽ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു. റോയിയെയും അവരുടെ ഡ്രൈവറെയും ഗ്രാമവാസികൾ കുറച്ചുനേരം ബന്ദികളാക്കി. പിന്നീട് വിട്ടയച്ചു.

തന്നെ തെറ്റായി പ്രതിചേർത്തതാണെന്നും സംഭവം ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ദിപ പറഞ്ഞു. വിവാദങ്ങൾക്കിടയിൽ ടിഎംസിയും ബിജെപിയും ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. ഇരു പാർട്ടികളുടെയും അപൽചന്ദ് ഗ്രാമപ്രധാൻ, ജില്ലാ നേതാക്കളും മൗനത്തിലാണ്.

TAGS :

Next Story