Quantcast

ബംഗാളിൽ തൃണമൂൽ നേതാവ് വെടിയേറ്റു മരിച്ചു

തൃണമൂൽ മുർഷിദാബാദ് ജില്ലാ ജനറൽ സെക്രട്ടറി സത്യൻ ചൗധരിയാണു കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2024-01-07 13:47:36.0

Published:

7 Jan 2024 5:26 PM IST

TMCleadermurder, SatyanChowdhury, TrinamoolCongress, WestBengal
X

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. തൃണമൂൽ മുർഷിദാബാദ് ജില്ലാ ജനറൽ സെക്രട്ടറി സത്യൻ ചൗധരിയാണു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമിസംഘമാണു വെടിവച്ചത്.

ഇന്നു വൈകീട്ട് ബഹറാംപൂരിലായിരുന്നു സംഭവം. സത്യൻ ചൗധരി വീടിനു പുറത്തുനിൽക്കുമ്പോൾ ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണകാരണം വ്യക്തമല്ല.

Summary: Trinamool Congress leader Satyan Chowdhury shot dead by bike-borne assailants in West Bengal

TAGS :

Next Story