Quantcast

അധ്യാപക നിയമന അഴിമതി; പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് ഒരുങ്ങി തൃണമൂൽ കോൺഗ്രസ്

കുറ്റാരോപിതനായ പാർത്ഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്തു നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് മുഖം രക്ഷിക്കാനുള്ള നടപടികൾ തൃണമൂൽ കോൺഗ്രസ് ആരംഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-07-31 00:57:48.0

Published:

31 July 2022 12:56 AM GMT

അധ്യാപക നിയമന അഴിമതി; പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് ഒരുങ്ങി തൃണമൂൽ കോൺഗ്രസ്
X

കൊൽക്കത്ത: വെസ്റ്റ് ബംഗാൾ അധ്യാപക നിയമന അഴിമതി കേസിൽ പ്രതിഷേധക്കാരുമായി നേരിട്ട് ചർച്ചയ്ക്ക് ഒരുങ്ങി തൃണമൂൽ കോൺഗ്രസ്. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് പ്രതിഷേധക്കാരുമായി ആദ്യഘട്ട ചർച്ച നടത്തിയത്. കുറ്റാരോപിതനായ പാർത്ഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്തു നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് മുഖം രക്ഷിക്കാനുള്ള നടപടികൾ തൃണമൂൽ കോൺഗ്രസ് ആരംഭിച്ചത്.

കേസിൽ അറസ്റ്റിലായ അർപ്പിത മുഖർജിയുടെ വീട്ടിൽനിന്ന് കൂടുതൽ പണം കണ്ടെത്തിയ സാഹചര്യത്തിൽ പാർത്ഥ ചാറ്റർജിയെ കേന്ദ്രീകരിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നത്. പാർത്ഥ ചാറ്റർജിയുമായി ബന്ധമുള്ള മൂന്ന് കമ്പനികൾ നടത്തിയ ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരീക്ഷിച്ചു വരികയാണ്. അതേസമയം അർപ്പിതാ മുഖർജിയുടെ കാണാതായ മൂന്നു വാഹനങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണവും ഊർജ്ജിതമാക്കി.

Trinamool Congress ready to hold direct talks with protesters in West Bengal teacher appointment scam case.

TAGS :

Next Story