Quantcast

റെക്കോഡിട്ട് വിരാട്, ദീപികയുടെ 'പ്രൊജക്ട് കെ', തലൈവരുടെ 'ഹുക്കും'; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

ദീപിക പദ്‌കോൺ പ്രഭാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന തെലുഗ് ചിത്രമാണ് 'പ്രൊജക്ട് കെ'

MediaOne Logo

Web Desk

  • Updated:

    2023-07-17 20:22:22.0

Published:

17 July 2023 8:15 PM GMT

റെക്കോഡിട്ട് വിരാട്, ദീപികയുടെ പ്രൊജക്ട് കെ, തലൈവരുടെ ഹുക്കും; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
X

വിവിധ റെക്കോഡുകളുമായി വിരാട്; ആഘോഷമാക്കി ആരാധകർ

ക്രിക്കറ്റിലെ ഒന്നിലധികം റെക്കോഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസതാരം വിരാട് കോഹ്ലി. ഇന്ത്യക്കായി ഏറ്റവുമധികം വിജയത്തിൽ പങ്കാളിയാകുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാമതെത്തിയാണ് വിരാട് റെക്കോഡിട്ടത്. ധോണിയെ മറികടന്നുകൊണ്ടാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. 296 തവണയാണ് വിരാട് ഇത്തരത്തിൽ വിരാട് വിജയം നേടിയത്. 307 തവണ വിജയം നേടി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് പട്ടികയിൽ വിരാടിന് മുന്നിലുള്ളത്.

ഇന്ത്യക്കായി 500 ടെസ്റ്റ് മത്സരം കളിക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഇടം നേടുകയാണ് താരം. ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരം കളിക്കുന്നതിലൂടെയാണ് വിരാട് ഈ നേട്ടം കൈവരിക്കുക. നിലവിൽ 499 മത്സരത്തിൽ ഇന്യക്കയി കളത്തിലറങ്ങിയിട്ടുണ്ട് വിരാട്. വിരാട് മുന്നേ മുന്നു താരങ്ങളാണ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്. സച്ചിൻ ടെൻഡുൽക്കർ (664) എം.എസ് ധോണി (538) രാഹുൽ ദ്രാവിഡ് (509) എന്നിവരാണ് പട്ടികയിൽ മുന്നിലുള്ളവർ.

ഇതുകൂടാതെ മികച്ച റൺവേട്ടകാരുടെ പട്ടികയിൽ അഞ്ചാമതെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. വിരേന്ദർ സെവാഗിനെ മറിക്കടന്നാണ് വിരാടിന്റെ ഈ നേട്ടം. തന്റെ 110-ാം ടെസ്റ്റ് കളിക്കുന്ന കോഹ്ലി 28 വീതം സെഞ്ചറിയും അർധസെഞ്ചറിയുമടക്കം 48.93 ശരാശരിയിൽ 8515 റൺസാണ് നേടിയത്.

തരംഗമായി ദീപികയുടെ 'പ്രൊജക്ട് കെ' ഫസ്റ്റലുക്ക് പോസ്റ്റർ

ദീപിക പദ്‌കോൺ പ്രഭാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന തെലുഗ് ചിത്രം പ്രൊജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പുറത്തിറങ്ങുമെന്ന് പോസ്റ്റർ അല്പം വൈകിയാണ് റിലീസായത് ഇത് ആരാധകരെ നിരാശരാക്കിയിരുന്നു. പോസ്റ്റർ റിലീസ് ചെയ്തതിന് ശേഷം ആരാധകർ ഇരും കയ്യും നീട്ടി സ്വീകരിച്ചു. ചിത്രത്തിന്റെ ആദ്യത്തെ ഗ്ലിമ്പ്‌സ് ജുലൈ 21ന് പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ഇന്ന് ലോക ഇമോജി ദിനം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജുലൈ 17 ന് ലോകമെമ്പാടും ഇമോജി ദിനം ആഘോഷിക്കുകയാണ്. മനോവികാരങ്ങളുടെ ടെക് ഭാഷയാണ് ഇമോജികൾ. സ്നേഹം, കോപം, സന്തോഷം, ആനന്ദം, ചിരി എന്നുവേണ്ട ഏത് വികാരങ്ങളും ഭംഗിയായി അവതരിപ്പിക്കാൻ ഇമോജി സഹായിക്കും. ഇമോജി എന്നത് ജപ്പാൻ ഭാഷയിൽ നിന്ന് വന്നതാണ്. ജാപ്പനീസ് ഭാഷയിൽ ഇ എന്ന വാക്കിന് ചിത്രം എന്നാണ് അർത്ഥം. മോജി എന്നതിന് അക്ഷരം എന്നുമാണ് അർത്ഥം അങ്ങനെ ഇമോജി എന്നത് ചിത്രാക്ഷരം എന്ന് അറിയപ്പെടുന്നു.

1990 കളിൽ എൻ.ടി.ടി ഡോക്കോമോ എന്ന മൊബൈൽ ഫോൺ കമ്പനിക്കായി ഷിഗേടക കുറിറ്റ എന്നയാളാണ് ഇമോജി ഡിസൈൻ ചെയ്തത്. ആദ്യമായി കലണ്ടറിന്റെ ഇമോജി തയ്യാറാക്കിയപ്പോൾ മാസം തിയതി എന്ന നിലയിൽ ചേർത്തത് ജൂലൈ 17 എന്നായിരുന്നു. 2014 മുതലാണ് ജുലൈ 17 ലോക ഇമോജി ദിനമായി ആചരിക്കാൻ തുടങ്ങിയത്.

സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'ജയിലർ'; രണ്ടാം ഗാനം 'ഹുക്കും' റിലീസായി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഗാനം റിലീസായി. മാസ്സായി രജനികാന്ത് എത്തുന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

'ടൈഗർ കാ ഹുക്കും' എന്ന ഗാനം രജനിയുടെ മാസ്സ് പവർ തന്നെ കാണിക്കുന്ന ഗാനമാണ്. നേരത്തെ പുറത്തിറങ്ങിയ 'കാവാല' എന്ന ഗാനം ട്രെൻഡിങ്ങിൽ ഒന്നാമതായി തുടരുന്ന സമയത്ത് അത് തിരുത്തിക്കുറിക്കാൻ ഒരുങ്ങുകയാണ് ഹുക്കും. അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10ന് തീയേറ്ററുകളിൽ എത്തും. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ആദ്യമായി രജനികാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്.

യാഷിസം 15 വർഷം പിന്നിടുന്നു; ആശംസകളുമായി ആരാധകർ

കെ.ജി.എഫ് എന്ന സിനിമയിലുടെ പാൻ ഇന്ത്യൻ നടനായി മാറിയ യാഷ് കരിയറന്റെ പതിനഞ്ചാം വർഷം ആഘോഷിക്കുമ്പോൾ. സോഷ്യൽ മീഡിയയിൽ ആരാധകരുടെ ആശംസാ പ്രവാഹമാണ്. ജാംബാദാ ഹുഡ്ഗി എന്ന ചിത്രത്തിലൂടെ 2007 ലാണ് യാഷ് സിനിമാലോകത്തെത്തുന്നത്. നിരവധി ടെലിവിഷൻ പരിപാടികളിലും യാഷ് ഭാഗമായിട്ടുണ്ട്.

വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ മാഗി ന്യൂഡിൽസിന്റെ വില കണ്ട് അമ്പരന്ന് യുവതി; ട്വീറ്റ് വൈറൽ

പൊതുവേ വിമാനത്താവളത്തിൽ വിൽക്കുന്ന ഭക്ഷണത്തിന് നല്ല വിലയാണെന്ന അഭിപ്രായം പലർക്കുമുണ്ട്.

ഇപ്പോയിതാ വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ മാഗി നൂഡിൽസിൻറെ വില കണ്ട് അമ്പരന്നിരിക്കുകയാണ് സെജൽ സുദ് എന്ന ഇൻഫ്ളുവൻസർ. വിമാനത്താവളത്തിൽ നിന്ന് 193 രൂപക്കാണ് സെജൽ മാഗി വാങ്ങിയത്. ഇതിൻറെ ബില്ല് യുവതി ട്വിറ്ററിലൂടെ പങ്കുവച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

'വിമാനത്താവളത്തിൽ നിന്ന് 193 രൂപയ്ക്കാണ് ഞാൻ മാഗി വാങ്ങിയത്. പിന്നെ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല, എന്തിനാണ് ഇത്രയധികം വിലകൂട്ടി മാഗി വിൽക്കുന്നത് ' എന്നാണ് സെജൽ സുദ് ട്വിറ്ററിൽ കുറിച്ചത്. യുവതിയുടെ ഈ ട്വീറ്റ് വൈറലായതോടെ നിരവധി പേർ കമൻറുകളുമായി രംഗത്തെത്തുകയും ചെയ്തു. ഈ മാഗി നിർമ്മിച്ചിരിക്കുന്നത് വ്യോമയാന ഇന്ധനത്തിലാണെന്ന് ഞാൻ ഊഹിക്കുന്നത് എന്നാണ് ഒരാളുടെ കമൻറ്. മിക്ക സ്ഥലങ്ങളിലും ഒരു പാത്രം മാഗി 50 രൂപയ്ക്ക് ലഭിക്കുമെന്നും പലരും കമൻറ് ചെയ്തു.

TAGS :

Next Story