Quantcast

ഇന്ത്യ @ 77, ഇന്ത്യനായി അക്ഷയ് കുമാർ, ലിയോയിലെ ഹറോൾഡ് ദാസ്; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പൗരത്വം ലഭിച്ചത് അക്ഷയ് കുമാർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-08-15 16:38:05.0

Published:

15 Aug 2023 4:30 PM GMT

ഇന്ത്യ @ 77, ഇന്ത്യനായി അക്ഷയ് കുമാർ, ലിയോയിലെ ഹറോൾഡ് ദാസ്; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
X

ഇന്ത്യ @77

രാജ്യം ഇന്ന് 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി ദേശീയപതാക ഉയർത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ മണിപ്പൂർ സംഘർഷം പരാമർശിച്ച മോദി രാജ്യം മണിപ്പൂരിനൊപ്പമാണെന്നും സമാധാനം തിരിച്ചുകൊണ്ടുവരുമെന്നും പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷത്തിൻറെ ഭാഗമായി കേരളത്തിലും വിപുലമായ പരിപാടികൾ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. ആകാശത്ത് നിന്ന് ഹെലികോപ്റ്ററിൽ പുഷ്പ വൃഷ്ടിയുമുണ്ടായി.വിവിധ സേനാ വിഭാഗങ്ങൾ അണിനിരക്കുന്ന മാർച്ച് പരേഡ് മുഖ്യമന്ത്രി സ്വീകരിച്ചു. സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു മാത്രമായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹറോൾഡ് ദാസിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യിലെ അർജുൻ അവതരിപ്പിക്കുന്ന ഹറോൾഡ് ദാസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ വിഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തത്. വിക്രമിലെ റോളക്സിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് വീഡിയോയിൽ കാണാനാവുക. അർജുനൊപ്പം ആക്ഷൻ താരം ബാബു ആണിയെയും വീഡിയോയിൽ കാണാം. ഇതിന് മുമ്പ് ജുലൈയിൽ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ വീഡിയോ പുറത്തുവന്നിരുന്നു.

ദളപതി ചിത്രം ലിയോയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമാപ്രേമികൾ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രം ഒക്ടോബർ 19ന് റിലീസാകും

ഇന്ത്യനായി അക്ഷയ് കുമാർ

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചു. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പൗരത്വം ലഭിച്ചത് നടൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മനസ്സും പൗരത്വവും- രണ്ടും ഹിന്ദുസ്ഥാനി എന്ന് നടൻ ട്വിറ്ററിൽ കുറിച്ചു. കനേഡിയൻ പൗരത്വത്തിന്റെ പേരിൽ ഏറെ വിമർശനം നേരിട്ടിട്ടുള്ളയാളാണ് അക്ഷയ് കുമാർ.

ദേശസ്നേഹം ചോദ്യം ചെയ്യുന്ന തരത്തിൽ വിമർശനങ്ങളെത്തുന്നത് ഏറെ പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയാണ് തന്റെ എല്ലാമെന്നും ഇവിടെ നിന്നാണ് എല്ലാം നേടിയതെന്നും ഒരു ഇന്റർവ്യൂവിൽ അക്ഷയ് പറഞ്ഞിരുന്നു. 2019ൽ ഇന്ത്യൻ പൗരത്വത്തിനായി നടൻ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് കാരണം നടപടികൾ നീണ്ടുപോവുകയായിരുന്നു.

ധനുഷും രശ്മികയും ആദ്യമായി ഒന്നിക്കുന്നു

ധനുഷിന്റ 51 മത് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി രശ്മികയെത്തുന്നു. ഹാപ്പി ഡേയ്‌സ്, ലവ് സ്‌റ്റോറി തുടങ്ങിയ ചിത്രിത്തിലൂടെ ശ്രദ്ധേയനായ ശേഖർ കമ്മുലയാണ് ചിത്രത്തിന്റെ സംവിധായകൻ. ധനുഷും രശ്മികയും ആദ്യമായാണ് ഒന്നിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ധനുഷ് ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്.

ട്വിറ്ററിൽ തരംഗമായി മലയാളിയുടെ ബോസ്

നിവിൻ പോളി നായകനായി എത്തുന്ന 'ബോസ് ആൻഡ് കോ' യിലെ 'യല്ല ഹബിബി' ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. സിയാഉൽ ഹഖ്, വിദ്യാ പ്രകാശ്, മിഥുൻ മുകുന്ദൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും ചേർന്നാണ് നിർമിക്കുന്നത്.

അതേസമയം വിജയ് ചിത്രം ലിയോയുടെ കേരളത്തിലെ ഫാൻസ് ഷോ ടിക്കറ്റ് നിവിൻ പോളി ലോഞ്ച് ചെയ്തതും ട്വിറ്ററിൽ വൈറലാണ്

ടൈഗർ 3 യുടെ ഗ്ലിംപ്‌സ് വേണമെന്ന് ആരാധകർ

ഹൃത്വിക് റോഷൻ ദീപിക പദ്‌കോൺ ചിത്രം ഫൈറ്ററിന്റെ അപ്‌ഡേറ്റ് വന്നതിന് പിന്നാലെ സൽമാൻ ഖാന്റെ പുറത്തുവരാനുള്ള ചിത്രം ടൈഗർ3 യുടെ ഗ്ലിംപ്‌സ് വേണമെന്ന്് ആവശ്യപ്പെടുകയാണ് ആരാധകർ. ഞങ്ങൾക്ക് ടൈഗർ3 ഗ്ലിംപ്‌സ് വേണമെന്ന ഹാഷ് ടാഗ് ഇതിനോടകം ട്വിറ്ററിൽ ട്രെൻഡിങ്ങിലാണ്.

TAGS :

Next Story