Quantcast

ബ്രഹ്മപുത്രയില്‍ ബോട്ടപകടം; നൂറോളം പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്

യാത്രക്കാരെയും വഹിച്ചുകൊണ്ട് പോവുകയായിരുന്ന 'മാ കമല' എന്ന ബോട്ട് ചരക്കുബോട്ടില്‍ ഇടിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    8 Sept 2021 6:08 PM IST

ബ്രഹ്മപുത്രയില്‍ ബോട്ടപകടം; നൂറോളം പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്
X

ബ്രഹ്‌മപുത്ര നദിയില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേരെ കാണാതായി. അസമിലെ ജോര്‍ഹാഠ് ജില്ലയിലാണ് യാത്രാ ബോട്ടും ചരക്കുബോട്ടും തമ്മില്‍ കൂട്ടിമുട്ടി അപകടം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറ്റമ്പതിലേറെ യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.

ബ്രഹ്‌മപുത്ര നദിയിലെ ദ്വീപ് പ്രദേശമായ മാജുലിയില്‍ നിന്നും യാത്രക്കാരെയും വാഹനങ്ങളെയും വഹിച്ചുകൊണ്ട് പോവുകയായിരുന്ന 'മാ കമല' എന്ന ബോട്ടാണ് എതിരെ വന്ന ചരക്കുബോട്ടില്‍ തട്ടി അപകടത്തില്‍ പെട്ടത്. സംസ്ഥാന സുരക്ഷാ സേന നദിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. തിപ്കായ് എന്ന ചരക്കുബോട്ടുമായാണ് അപടകം ഉണ്ടായത്.

അപകടത്തില്‍ പെട്ട ബോട്ടില്‍ നിന്നും ചിലര്‍ നീന്തി രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ രണ്ടിന് കൊല്ലം അഴീക്കലില്‍ നടന്ന ബോട്ടപകടത്തില്‍ നാല് മത്സ്യബന്ധന തൊഴിലാളികളാണ് മരിച്ചത്.

TAGS :

Next Story