Quantcast

നാട്ടിലേക്ക് പോകവെ ബൈക്കും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പൊലീസുകാർ മരിച്ചു

പൊലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കിനെ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-10-29 16:30:47.0

Published:

29 Oct 2022 4:29 PM GMT

നാട്ടിലേക്ക് പോകവെ ബൈക്കും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പൊലീസുകാർ മരിച്ചു
X

പട്ന: നാട്ടിലേക്ക് പോകവെ ബൈക്കും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പൊലീസുകാർ മരിച്ചു. ബീഹാറിലെ ഭോജ്പൂർ ജില്ലയിൽ അറാ ടൗണിന് സമീപമുള്ള ദേശീയപാതയിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കോൺസ്റ്റബിൾമാരായ സുശീൽ കുമാർ ഝാ (25), ജഗദീഷ് സാഹ് (26) എന്നിവരാണ് മരിച്ചത്.

സുശീൽ കുമാർ വെസ്റ്റ് ചമ്പാരൻ സ്വദേശിയും ജഗദീഷ് ഈസ്റ്റ് ചമ്പാരൻ സ്വദേശിയുമാണെന്ന് ഭോജ്പൂർ പൊലീസ് സൂപ്രണ്ട് സഞ്ജയ് സിങ് പറഞ്ഞു. നാട്ടിലെ ‌ഛാത്ത് ഉത്സവത്തിൽ പങ്കെടുക്കാനായി അവധിയെടുത്ത് പോവുമ്പോഴായിരുന്നു അപകടം.

പൊലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കിനെ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകട ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു.

പരിക്കേറ്റ ഇരുവരേയും സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിഹാർ മിലിറ്ററി പൊലീസ് ബറ്റാലിയനിലായിരുന്ന രണ്ടു പേരും ബക്‌സർ ജില്ലയിലാണ് ജോലി ചെയ്തിരുന്നത്.

'അപകടവിവരം മരിച്ചവരുടെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകും. ലോറി ഡ്രൈവറെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്'- എസ്.പി സഞ്ജയ് സിങ് അറിയിച്ചു.

TAGS :

Next Story