തൃശൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുപേർ മരിച്ചു
ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം

തൃശൂർ: തൃശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം. കാവിലക്കാട് സ്വദേശികളായ കാവിലക്കാട് കൂളിയാട്ടിൽ പ്രണവ് (26 ), കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു (27 )എന്നിവരാണ് മരിച്ചത്.
കാണിപ്പയ്യൂരിൽ നിന്നും ബൈക്കിൽ വരികയായിരുന്നു ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടം.
മലപ്പുറം മുണ്ടക്കുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുണ്ടക്കുളം സ്വദേശി സൈബേഷ്( 25) ആണ് മരിച്ചത്. എടവണ്ണപ്പാറ പള്ളിപടിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം
Next Story
Adjust Story Font
16

