Quantcast

മുംബൈയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു

20 നിലയുള്ള കെട്ടിടത്തിന്റെ പതിനെട്ടാമെത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-01-22 06:31:29.0

Published:

22 Jan 2022 10:38 AM IST

മുംബൈയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു
X

മുംബൈയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. എട്ട് പേര്‍ ചികിത്സയിൽ തുടരുകയാണ്. മുംബൈ ടാർഡിയോയിലെ നാനാ ചൗക്കിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള 20 നിലയുള്ള കമല ബിൽഡിങ്ങിന്റെ പതിനെട്ടാമെത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.

രാവിലെ ഏഴരയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. അഗ്നിരക്ഷാ സേനയും പൊലീസും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തിൽ പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലെവല്‍3 കാറ്റഗറിയില്‍ പെടുന്ന തീ പിടുത്തമാണുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രണ വിധേയമായതായും കുടുങ്ങിയവരെ എല്ലാവരേയും പുറത്തെത്തിച്ചതായും മുംബൈ മേയര്‍ കിഷേരി പെഡ്‌നേക്കര്‍ അറിയിച്ചു. UPDATED


TAGS :

Next Story