Quantcast

ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തു

ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടായിരുന്നു ബലാത്സംഗം.

MediaOne Logo

Web Desk

  • Updated:

    2023-08-18 11:08:23.0

Published:

18 Aug 2023 2:59 PM IST

ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തു
X

ജയ്പൂർ: ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്തു. ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടായിരുന്നു ബലാത്സംഗം. 14 ഉം 17 ഉം വയസ്സുള്ള പെൺകുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. 20 ദിവസത്തിലധികം പൂട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്ന് ജയ്പൂർ പൊലീസ് പറ‍ഞ്ഞു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയ പെൺകുട്ടികളെ സ​ഹായിക്കാം എന്ന വ്യാജേന ഹോട്ടൽ മുറിയിൽ എത്തിക്കുകയും പീഡിപ്പിക്കുകയും ആയിരുന്നു.

TAGS :

Next Story