Quantcast

വ്യാജ അപകടമുണ്ടാക്കി കാറുടമയിൽ നിന്ന് 15,000 രൂപ തട്ടി; യുവാക്കളെ കുടുക്കി സി.സി.ടി.വി ദൃശ്യങ്ങൾ

പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്

MediaOne Logo

Web Desk

  • Published:

    14 Nov 2022 7:31 AM GMT

വ്യാജ അപകടമുണ്ടാക്കി കാറുടമയിൽ നിന്ന് 15,000 രൂപ തട്ടി; യുവാക്കളെ കുടുക്കി സി.സി.ടി.വി ദൃശ്യങ്ങൾ
X

ബംഗളൂരു: വ്യാജമായി അപകടമുണ്ടാക്കുകയും കാറുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബംഗളൂരു പൊലീസാണ് കഴിഞ്ഞ ദിവസം രണ്ടുപേരെ അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെടുന്നവരെപ്പോലെ നടിച്ച് പണം ആവശ്യപ്പെടുന്നവരെക്കുറിച്ച് യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവാക്കളുടെ നാടകം പുറത്തായത്. ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ റോഡിലൂടെ കടന്നുപോവുകയായിരുന്ന കാറിനെ കൈകൊണ്ട് ഇടിക്കുകയും പിന്നീട് കാറിന്റെ ഉടമയോട് പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്. അപകടമുണ്ടാക്കിയതിന് പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് കാർ ഉടമകളിൽ നിന്ന് യുവാക്കൾ പണം തട്ടിയെടുത്തത്.

ബെംഗളൂരുവിലെ സിദ്ധപുര ഏരിയയിലാണ് സംഭവം. 15,000 രൂപയാണ് ഇവർ കാർ ഉടമകളിൽ നിന്ന് വാങ്ങിയതെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചായിരുന്നു സൗത്ത് ബംഗളൂരു പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പി കൃഷ്ണകാന്ത് തട്ടിപ്പിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയത്.

''റോഡ് അപകടത്തിന് ഇരയായവരെന്ന് നടിച്ച് ഇരയിൽ നിന്ന് 15000 തട്ടിയെടുത്ത 2 പേരെ അറസ്റ്റ് ചെയ്തു. ബൈക്കിലെത്തിയ പ്രതികൾ ഇരയുടെ കാർ ഇടിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരിൽ നിന്ന് 15000 രൂപയും ഒരു ബൈക്കും പിടിച്ചെടുത്തു. ഇത്തരത്തിലുള്ള എന്തെങ്കിലും സംഭവം കണ്ടാൽ ദയവായി പൊലീസിനെ അറിയിയിക്കണം.' അദ്ദേഹം ട്വറ്ററിൽ കുറിച്ചു. ആഗസ്റ്റിലും സമാനമായ സംഭവത്തിൽ ബസവനഗുഡിയിലും രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് നാല് ഇരുചക്ര വാഹനങ്ങളും 40,000 രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു.

TAGS :

Next Story