Quantcast

അനിലിനെ അണ്‍ഫോളോ ചെയ്യണമെന്ന് ടി.സിദ്ദിഖ്; തനി കോണ്‍ഗ്രസുകാരനെന്ന് അനില്‍ ആന്‍റണി

യഥാര്‍ഥ്യങ്ങളില്‍ നിന്നും വ്യതിചലിച്ചതാണ് കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ തളര്‍ച്ചക്ക് കാരണമെന്ന് അനില്‍ ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    12 April 2023 6:32 AM GMT

anil antony
X

അനില്‍ ആന്‍റണി

ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് അനില്‍ ആന്‍റണിയെ നേതാക്കന്‍മാരും പാര്‍ട്ടിപ്രവര്‍ത്തകരും ട്വിറ്ററില്‍ 'അണ്‍ഫോളോ' ചെയ്യണമെന്ന് ടി.സിദ്ദിഖ് എം.എല്‍.എ. ഇതിനു മറുപടിയുമായി അനില്‍ രംഗത്തെത്തി. 'ടിപ്പിക്കല്‍ കോണ്‍ഗ്രസുകാരനെന്നാണ്' സിദ്ദിഖിന്‍റെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് അനില്‍ കുറിച്ചത്.


യഥാര്‍ഥ്യങ്ങളില്‍ നിന്നും വ്യതിചലിച്ചതാണ് കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ തളര്‍ച്ചക്ക് കാരണമെന്ന് അനില്‍ ആരോപിച്ചു. ''സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പങ്കിടുന്ന വ്യത്യസ്തമായ ആശയങ്ങളുടെയും വിവരങ്ങളുടെയും ആധികാരികത ഉറപ്പാക്കാന്‍ ജനങ്ങള്‍ ആശ്രയിക്കുന്നത് ട്വിറ്ററിനെയാണ്. കൃത്യമായ അഭിപ്രായമുണ്ടാക്കാന്‍ ഇതു സഹായിക്കും. വ്യത്യസ്‌ത കാഴ്‌ചകളുള്ള എല്ലാവരെയും നിങ്ങൾ പിന്തുടരുന്നത് ഒഴിവാക്കുകയും സമാന കാഴ്‌ചകളുള്ള എല്ലാവരേയും ശ്രദ്ധിക്കുന്നത് തുടരുകയും ചെയ്യുമ്പോൾ യഥാര്‍ഥ്യത്തില്‍ നിന്നും നിങ്ങള്‍ അകന്നുപോവുകയല്ലേ?'' അനില്‍ ചോദിച്ചു.



പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ ആകൃഷ്ടനാണെന്ന് പറഞ്ഞ് അനില്‍ ആന്‍റണി കഴിഞ്ഞ ആഴ്ചയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഗുജറാത്ത് കലാപം പ്രമേയമായുള്ള 'ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ' എന്ന ഡോക്യുമെന്ററി ബി.ബി.സി പുറത്തുവിട്ടതിനു പിറകെയാണ് സംഘ്പരിവാർ അനുകൂല പ്രസ്താവനയുമായി അനിൽ രംഗത്തെത്തിയത്. ഡോക്യുമെന്ററിയിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് കെ.പി.സി.സി ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനർ പദവി രാജിവയ്ക്കുകയും ചെയ്തിരുന്നു.കെ.പി.സി.സി ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനർ പദവിക്കു പുറമെ സമൂഹമാധ്യമങ്ങളുടെയും ഡിജിറ്റൽ മീഡിയയുടെയും ദേശീയ കോ-ഓർഡിനേറ്റർ പദവിയും രാജിവച്ചിരുന്നു.

TAGS :

Next Story