Quantcast

ഉദയ്പൂർ കൊലപാതകം; ഒരാൾകൂടി പിടിയിൽ

ആറാം പ്രതി വസീം അലിയാണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    7 July 2022 3:07 AM GMT

ഉദയ്പൂർ കൊലപാതകം; ഒരാൾകൂടി പിടിയിൽ
X

ഉദയ്പൂർ: ഉദയ്പൂർ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്ത വസീം അലിയെയാണ് അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത് . ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി.കൊല്ലപ്പെട്ട കനയ്യ ലാലും വസീം അലിയും തൊട്ടടുത്ത് കട നടത്തിയിരുന്നവരാണ്.

പ്രതികളുമായി ഇയാള്‍ നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ നിയുക്ത കോടതി ജൂലൈ 12 വരെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു.

ജൂൺ 28നാണ് നൂപുർ ശർമ്മയ അനുകൂലിച്ച് പോസ്റ്റിട്ടതിനാലാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊന്നത്. അതിനിടെ കനയ്യ ലാൽ തെലിയുടെ മക്കൾക്ക് ജോലി നൽകുമെന്ന് രാജസ്ഥാൻ സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കനയ്യലാൽ തേലിയുടെ മക്കളായ യാഷ് തെലിയെയും തരുൺ തേലിയെയും സർക്കാർ സർവീസിൽ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

TAGS :

Next Story