Quantcast

ഉജ്ജയിന്‍ ബലാത്സംഗത്തിൽ പ്രതിഷേധം ശക്തം; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

ബി.ജെ.പി സർക്കാരിന്‍റെ പിടിപ്പുകേടെന്ന് ഉയർത്തിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി

MediaOne Logo

Web Desk

  • Published:

    29 Sept 2023 6:42 AM IST

ujjain rape
X

പ്രതീകാത്മക ചിത്രം

ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനിൽ ബാലിക ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം ശക്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ എല്ലാ പെൺകുട്ടികളോടും മാപ്പ് പറയണമെന്ന നിലപാടിലാണ് കോൺഗ്രസ്. ബി.ജെ.പി സർക്കാരിന്‍റെ പിടിപ്പുകേടെന്ന് ഉയർത്തിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി.

ക്രൂരമായ ബലാത്സംഗത്തിന് ഇരയായി,സഹായം ചോദിച്ചു ബാലിക കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവന്ന സംഭവത്തിൽ പ്രതിഷേധം ശക്തമായി.പൊലീസ് ആദ്യഘട്ടത്തിൽ ഇടപെട്ടില്ലെന്നു കോൺഗ്രസ് ചൂണിക്കാട്ടുന്നു. പല വാതിലുകളിലും മുട്ടി 8 കിലോമീറ്റർ ആണ് കുട്ടി സഞ്ചരിച്ചത്. ഭാരത് സോണി എന്ന ഓട്ടോ ഡ്രൈവർ ആണ് ഇതിനകം പിടിയിലായത്. ഇയാളുടെ ഓട്ടോറിക്ഷയിൽ രക്ത തുള്ളികളുടെ സാന്നിധ്യം കകണ്ടെത്തിയിരുന്നു. അക്രമം പുനരാവിഷ്‌ക്കരിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.പിന്നാലെ ഓടിയ പൊലീസ് ഇയാളെ പിടികൂടിയെങ്കിലും വീണ് കൈകാലുകൾക്ക് മുറിവേറ്റു. പ്രതിക്ക് കടുത്ത ശിക്ഷ നനൽകുമെന്ന് നിലപാട് സംസ്ഥാന സർക്കാർ ആവർത്തിക്കുന്നു.

പെൺകുട്ടിയെ കാണാതായ സത്നായിൽ നിന്നും 700 കിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്. കാണാതായതിനെ തുടർന്നു ഇക്കഴിഞ്ഞ 25ന് പൊലീസിൽ പരാതി നൽകിയിരുന്നു.മധ്യപ്രദേശിലും യുപിയിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങൾ വർധിക്കുമ്പോഴും പൊലീസ് ഉണർന്നു പ്രവർത്തിക്കുന്നില്ല എന്ന ആക്ഷേപം വളരെ ശക്തമാണ്.

TAGS :

Next Story