ജോലിഭാരം താങ്ങാനാകുന്നില്ല, ബംഗാളില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു
നേരത്തെ, ഗുജറാത്തിലും മധ്യപ്രദേശിലും ബിഎല്‍ഓമാര്‍ ആത്മഹത്യ ചെയ്തിരുന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. നാദിയ ജില്ലയിലെ വനിതാ ഉദ്യോഗസ്ഥയാണ് ആത്മഹത്യ ചെയ്തത്. എസ്‌ഐആര്‍ ജോലിഭാരമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് കുറിപ്പ് എഴുതിയാണ് ആത്മഹത്യ. നേരത്തെ, ഗുജറാത്തിലും മധ്യപ്രദേശിലും ബിഎല്‍ഓമാര്‍ ആത്മഹത്യ ചെയ്തിരുന്നു.
എസ്‌ഐആര്‍ നടപ്പിലാക്കുന്നതിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പശ്ചിമബംഗാളില്‍ വീണ്ടും മറ്റൊരു ബിഎല്‍ഒ ആത്മഹത്യ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ വനിതാ ഉദ്യോഗസ്ഥയാണ് ജോലിഭാരം താങ്ങാനാകാതെ ആത്മഹത്യ ചെയ്തത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് ജോലിഭാരം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് പൊലീസ് കണ്ടെടുത്തു.
ഇതോടെ, ബിഎല്‍ഒമാര്‍ക്ക് നിശ്ചയിച്ചുകൊടുത്ത ജോലി അന്യായമാണെന്നും പലര്‍ക്കും ഇതുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നുമുള്ള തരത്തില്‍ വലിയ വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലിക്ക് പുറമെ അധിക ജോലിസമയം നല്‍കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും അഭിപ്രായമുണ്ട്.
നേരത്തെ, ധൃതി പിടിച്ച് എസ്‌ഐആര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള അമിത ജോലിഭാരത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തിലും മധ്യപ്രദേശിലും ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്തിരുന്നു.
Adjust Story Font
16

