Quantcast

ക്രൈസ്തവർക്ക് നേരയുള്ള അതിക്രമം; പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്

MediaOne Logo

Web Desk

  • Published:

    26 Dec 2025 6:17 PM IST

ക്രൈസ്തവർക്ക് നേരയുള്ള അതിക്രമം; പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം
X

ന്യൂഡൽഹി: ക്രൈസ്തവർക്ക് നേരയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അസമിലും ഇന്നലെ അക്രമമുണ്ടായി. മതപരിവർത്തന നിരോധന നിയമത്തിൻ്റെ മറവിൽ ,നിരപരാധികളായ ക്രിസ്ത്യാനികളെ വേട്ടയാടുകയാണെന്ന് മോദിക്ക് അയച്ച കത്തിൽ യുസിഎഫ് വ്യക്തമാക്കുന്നു.

കഴിഞ്ഞവർഷം 834 അതിക്രമങ്ങളാണ് നേരിട്ടത്. ഈവർഷം നവംബർവരെയുള്ള ആക്രമണങ്ങളുടെ എണ്ണം 706 ആയി.ഒഡീഷ,മധ്യപ്രദേശ്,യുപി,സൽഹി സംസ്ഥാനങ്ങളിലെ അക്രമണത്തിന് പിന്നാലെ ക്രിസ്മസ് ദിനമായ ഇന്നലെ വൈകുന്നേരമായിരുന്നു അസമിലെ അതിക്രമം. നൽബേരിയിൽ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളും,ക്രിസ്മസ് അലങ്കാരങ്ങൾ വിറ്റകടകളും ആക്രമിച്ചു. സംഭവത്തിൽ വിഎച്ച്പി ജില്ല സെക്രട്ടറിയും, ബജ്‌രംഗ് ദൾ കൺവിനറുമടക്കം നാല് പേർ അറസ്റ്റിലായി. ക്രിസ്മസ് ആഴ്ചയിൽ ആവർത്തിക്കുന്ന അതിക്രമങ്ങളിൽ ആശങ്കയിലാണ് മതനേതൃത്വവും പ്രതിപക്ഷവും

TAGS :

Next Story