ഉന്നാവ് ബലാത്സംഗക്കേസ്; അതിജീവിത സുപ്രിംകോടതിയെ സമീപിക്കും
ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രിംകോടതിയെ സമീപിക്കുക

ന്യൂ ഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ അതിജീവിത ഉടൻ സുപ്രിംകോടതിയെ സമീപിക്കും. ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രിംകോടതിയെ സമീപിക്കുക.
കുൽദീപ് സിംഗ് സെൻഗറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം അതിജീവിത സോണിയ ഗാന്ധി, രാഹുൽഗാന്ധി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയെയും, ആഭ്യന്തരമന്ത്രിയെയും കാണാനുള്ള ശ്രമങ്ങളും അതിജീവിത ആരംഭിച്ചു.
ഉന്നാവോ ബലാത്സംഗ കേസിൽ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചതിൽ ഇന്നലെ ഇന്ത്യ ഗേറ്റ് പരിസരത്ത് കോൺഗ്രസും അതിജീവിതയും പ്രതിഷേധിച്ചിരുന്നു. അതിജീവിതയെയും കുടുംബത്തെയും കസ്റ്റഡിയിൽ എടുത്ത് നീക്കി. പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. ബിജെപി നേതാവ് കുൽദീപ് സിംഗ് സെൻഗറിന്റെ ശിക്ഷയാണ് കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി മരവിപ്പിച്ചത്. 2017ലാണ് ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
Adjust Story Font
16

