ശക്തമായ മഴ: ഉത്തർപ്രദേശിൽ എസിപി ഓഫീസ് തകർന്ന് സബ്ഇൻസ്‌പെക്ടർ മരിച്ചു
ഗാസിയാബാദിലെ അങ്കുർ വിഹാർ ഓഫീസിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും എസിപി ഓഫിസ് തകർന്ന് സബ് ഇൻസ്പെക്ടർ മരിച്ചു. ഗാസിയാബാദിലെ അങ്കുർ വിഹാർ ഓഫീസിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. 58കാരനായ പൊലീസ് സബ് ഇൻസ്പെക്ടർ വീരേന്ദ്ര മിശ്രയാണ് മരിച്ചത്. ശക്തമായ കാറ്റിൽ ഓഫീസിന്റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു.
Uttar Pradesh: In Ghaziabad, a night storm and heavy rain caused the roof of ACP office Ankur Vihar to collapse, resulting in the death of Sub-Inspector Virendra Mishra, aged 58, who was present inside. pic.twitter.com/7liLSNlL4D
— IANS (@ians_india) May 25, 2025
അതേസമയം ഡല്‍ഹിയില്‍ ഇന്നലെ രാത്രി പെയ്‌ത കനത്ത മഴയിൽ വ്യാപക നാഷനഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്. തെരുവുകളും പ്രധാന റോഡുകളും ഉൾപ്പെടെ വെള്ളത്തിനടിയിലായി. പലയിടത്തും മരങ്ങൾ കടപുഴകി വീണതോടെ റോഡ് ഗതാഗതം തടസപ്പെട്ടു.
മോശം കാലാവസ്ഥ വിമാന സർവീസുകളെയും ബാധിച്ചു. മോത്തി ബാഗ്, മിന്റോറോഡ്, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വണ്‍ എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായിരിക്കുന്നത്. നിരവധി റോഡുകളും അണ്ടര്‍പാസുകളും വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതം സ്തംഭിച്ചു.
Adjust Story Font
16

