പതിനാലുകാരി മകളെ രണ്ട് വർഷത്തോളം പീഡിപ്പിച്ച പിതാവിന് വധശിക്ഷ

MediaOne Logo

Web Desk

  • Updated:

    2021-11-24 17:19:56.0

Published:

24 Nov 2021 5:19 PM GMT

പതിനാലുകാരി മകളെ രണ്ട് വർഷത്തോളം പീഡിപ്പിച്ച പിതാവിന് വധശിക്ഷ
X

തന്റെ പതിനാല് വയസ്സുകാരിയായ മകളെ രണ്ട് വർഷക്കാലത്തോളം നിരന്തരമായി പീഡിപ്പിച്ച പിതാവിന് വധശിക്ഷ വിധിച്ച് ഉത്തർ പ്രദേശ് കോടതി. ഉത്തർ പ്രദേശിലെ ബഹ്റൈച്ചിലെ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഏഴു ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി അഡീഷണൽ സെഷൻസ് ജഡ്ജ് നിതിൻ പാണ്ഡെയാണ് വിധി പറഞ്ഞത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പിതാവ് നന്നു ഖാനെയാണ് വധശിക്ഷക്ക് വിധിച്ചത്.

തന്റെ മകളെ രണ്ട് വർഷത്തോളം നിരന്തരമായി ഭർത്താവ് പീഡിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. ഈ വർഷം ആഗസ്റ്റ് 25 ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പതിനൊന്നു ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി.

തന്റെ പിതാവ് സഹോദരിയെ പീഡിപ്പിക്കുന്നതിന് രണ്ട് മൂന്ന് തവണ താൻ ദൃസാക്ഷിയായിരുന്നുവെന്ന് പെൺകുട്ടിയുടെ സഹോദരൻ വിചാരണ വേളയിൽ വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ നഗ്‌ന ചിത്രമെടുത്ത പിതാവ് അതുവച്ച് കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നുവെന്നും പറയുന്നു. വിവരം മാതാവിനോട് പറഞ്ഞതിന് പെൺകുട്ടിയെയും മാതാവിനെയും പിതാവ് മർദിക്കുകയും ചെയ്തു.


വിധിയുടെ പകർപ്പ് ( കടപ്പാട് : ലൈവ് ലോ ) :Summary : UP Court Awards Death Sentence To Man Who Repeatedly Raped 14-Yr-Old Daughter

TAGS :

Next Story