Quantcast

ഉത്തർപ്രദേശിൽ സമൂഹവിവാഹവേദിയിൽ ചിപ്‌സ് പാക്കറ്റിന് വേണ്ടി തിക്കുംതിരക്കും; നിരവധിപേർക്ക് പരിക്ക്

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    28 Nov 2025 9:29 AM IST

ഉത്തർപ്രദേശിൽ സമൂഹവിവാഹവേദിയിൽ ചിപ്‌സ് പാക്കറ്റിന് വേണ്ടി തിക്കുംതിരക്കും; നിരവധിപേർക്ക് പരിക്ക്
X

ഹാമിർപൂർ: ഉത്തർപ്രദേശിൽ സമൂഹവിവാഹവേദിയിൽ ചിപ്‌സ് പാക്കറ്റിനുവേണ്ടി തിക്കിത്തിരക്കി അതിഥികൾ. ചൊവ്വാഴ്ച ഹാമിർപൂർ ജില്ലയിലെ റാഠ് നഗരത്തിൽ ബ്രഹ്മാനന്ദ് മഹാവിദ്യാലയ ഗ്രൗണ്ടിലായിന്നു പരിപാടി. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. അതിഥികൾ ചിപ്‌സ് പാക്കറ്റുകൾക്കായി തിക്കുംതിരക്കും കൂട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിപ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 383 പേരുടെ വധൂവരൻമാരുടെ വിവാഹമാണ് നടന്നത്. ചടങ്ങുകൾ അവസാനിച്ചതോടെ ലഘുഭക്ഷണവിതരണം തുടങ്ങി. തുടർന്നാണ് ചിപ്‌സ് പാക്കറ്റുകൾ കൈക്കലാക്കാൻ അതിഥികൾ പരക്കംപാഞ്ഞത്.

ചിപ്‌സ് പാക്കറ്റുകൾ പെട്ടിയിൽനിന്ന് തട്ടിയെടുക്കാൻ നോക്കുന്നതിന്റെയും മറ്റുള്ളവരുടെ കയ്യിൽനിന്ന് പിടിച്ചെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവസമയത്ത് സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഉദ്യോഗസ്ഥരൊന്നും സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

TAGS :

Next Story