Quantcast

ഒന്‍പതു വയസുകാരന്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി

സംഭവത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    28 Sept 2023 1:37 PM IST

The sentence will be pronounced on November 14 in the case of the rape and murder of a five-year-old girl in Aluva
X

പ്രതീകാത്മക ചിത്രം 

ലഖ്നോ: ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ എട്ട് വയസുകാരിയെ ഒന്‍പതു വയസുള്ള ആണ്‍കുട്ടി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചിട്ടുണ്ട്.

പിജിഐക്ക് സമീപമുള്ള അർജുൻഗഞ്ചിലെ സിഗ്നലുകളിൽ ഭിക്ഷാടനം നടത്തുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. തെരുവുകള്‍ തോറും ബലൂണ്‍ വില്‍പന നടത്തുന്ന ജോലിയാണ് ഒന്‍പതു വയസുകാരന്. സുശാന്ത് ഗോൾഫ് സിറ്റി ഏരിയയ്ക്ക് സമീപമാണ് ആണ്‍കുട്ടി താമസിക്കുന്നത്. ഇരുവരും പരസ്പരം അറിയുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഇവർ പ്രദേശത്ത് സംഘടിപ്പിച്ച മേളയ്ക്ക് എത്തിയിരുന്നു.പിന്നീട്, ആൺകുട്ടി പെൺകുട്ടിയെ ഏകാന സ്റ്റേഡിയത്തിന് പിന്നിലെ വനമേഖലയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായി എസ്എച്ച്ഒ പറഞ്ഞു.

പെൺകുട്ടി തന്‍റെ പിതാവിനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസിന്‍റെ പിടിയിലായി.

TAGS :

Next Story