Quantcast

ക്ലാസ്മുറിയില്‍ കിടന്ന് പ്രധാനാധ്യാപിക, മസാജ് ചെയ്യാന്‍ പെണ്‍കുട്ടികള്‍; വിഡിയോ പ്രചരിച്ചതോടെ സസ്‌പെന്‍ഷന്‍

യു.പിയിലെ ചിത്രകൂടിലാണ് സംഭവം

MediaOne Logo
UP teacher gets foot massage from students on camera
X

ലഖ്‌നൗ: ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ഥിനികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച് പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപിക. യു.പിയിലെ ചിത്രകൂടിലാണ് സംഭവം. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് അധികൃതര്‍.

ചിത്രകൂടിലെ നയാബസാറിലെ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപികയായ മധു റായ് ആണ് സ്‌കൂള്‍ സമയത്ത് വിദ്യാര്‍ഥിനികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. ക്ലാസ് മുറിയിലെ നിലത്ത് അധ്യാപിക കിടക്കുന്നതും ഒരു വിദ്യാര്‍ഥിനി ബെഞ്ചിലിരുന്ന് കാലുകൊണ്ട് ചവിട്ടി മസാജ് ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്. ഈ സമയം അധ്യാപിക കിടന്നുകൊണ്ട് ഫോണില്‍ നോക്കുകയാണ്. മറ്റ് കുട്ടികളും അടുത്ത് തന്നെയുണ്ട്.

വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി നടപടിയെടുക്കുകയായിരുന്നു. അധ്യാപിക സ്ഥിരമായി ഇങ്ങനെ മസാജ് ചെയ്യിപ്പിക്കാറുണ്ടെന്നാണ് കുട്ടികള്‍ വെളിപ്പെടുത്തിയത്. അധ്യാപികയുടെ പ്രവൃത്തിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം, വിഡിയോ എഐ ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ചതാണെന്നാണ് അധ്യാപികയുടെ വാദം.


TAGS :

Next Story