Quantcast

ആധാറിൽ വീണ്ടും മാറ്റം; കാർഡുകളിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം ഉൾക്കൊള്ളിക്കും; മാറ്റം ഇങ്ങനെ

ഡിസംബർ 01 ന് ഈ നിർദ്ദേശം ആധാർ അതോറിറ്റിക്ക് മുന്നിൽ അവതരിപ്പിക്കും

MediaOne Logo

Web Desk

  • Updated:

    2025-11-21 05:35:12.0

Published:

20 Nov 2025 6:32 PM IST

ആധാറിൽ വീണ്ടും മാറ്റം; കാർഡുകളിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം ഉൾക്കൊള്ളിക്കും; മാറ്റം ഇങ്ങനെ
X

ന്യൂഡൽഹി: ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ഓഫ്‌ലൈൻ വെരിഫിക്കേഷൻ ഉപയോ​ഗം കുറയ്ക്കുന്നതിനുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഉടമയുടെ ഫോട്ടോയും ക്യുആർ കോഡും മാത്രം ഉൾക്കൊള്ളുന്ന ആധാർ കാർഡുകൾ നൽകുന്നതിനെക്കുറിച്ച് പരിഗണിക്കുന്നതായി റിപ്പോർട്ട്. ഡിസംബർ 01 ന് ഈ നിർദ്ദേശം ആധാർ അതോറിറ്റിക്ക് മുന്നിൽ അവതരിപ്പിക്കും

പുതിയ ആപ്പിനെക്കുറിച്ചുള്ള ഓൺലൈൻ കോൺഫറൻസിലാണ് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ഹോട്ടലുകൾ, ഇവന്റ് സംഘാടകർ തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഫ്‌ലൈൻ വെരിഫിക്കേഷൻ നിരുത്സാഹപ്പെടുത്തുന്നതിനും ആധാർ ഉപയോഗിച്ചുള്ള പ്രായ പരിശോധന മെച്ചപ്പെടുത്തുന്നതിനുമായി പുതിയ നിയമംതോറിറ്റി പരിഗണിക്കുന്നുണ്ടെന്നും പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് ആധാർ ഉപയോഗിച്ചുള്ള പ്രായ പരിശോധനാ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനാണ് ഇത്.

ഓഫ്‌ലൈൻ വെരിഫിക്കേഷന്റെ കാര്യത്തിൽ ഏതെങ്കിലും ആവശ്യത്തിനായി വ്യക്തികളുടെ ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും നിരോധിച്ചിരിന്നു. എന്നാൽ നിരവധി സ്ഥാപനങ്ങൾ ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ സൂക്ഷിക്കുന്നത് തുടരുകയാണ്. 18 മാസത്തിനുള്ളിൽ പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ടിന് അനുസൃതമായി ആധാർ സേവനത്തെ പുതിയ ആപ്പ് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. എംആധാർ ആപ്പിന് പകരമായി പുതിയ ആപ്പ് വരുമെന്നും ഭുവനേഷ് കുമാർ പറഞ്ഞു. ഓഫ്‌ലൈൻ വെരിഫിക്കേഷൻ സീക്കിംഗ് എന്റിറ്റികളുടെ (OVSE) സംവിധാനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഔദ്യോഗിക അതോറിറ്റി ഓൺലൈനായി വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധാർ നമ്പർ ഉടമകളെ ഓൺലൈനായും സാന്നിധ്യത്തിന്റെ തെളിവായും പരിശോധിക്കാൻ OVSE-ക്ക് പുതിയ സംവിധാനം ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story