Quantcast

പ്രധാനമന്ത്രി കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തും

സെപ്റ്റംബര്‍ 23 നാണ് കൂടിക്കാഴ്ച

MediaOne Logo

Web Desk

  • Updated:

    2021-09-21 11:40:44.0

Published:

21 Sep 2021 11:38 AM GMT

പ്രധാനമന്ത്രി കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തും
X

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് നാളെ അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി അമരിക്കന്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബര്‍ 23 നാണ് കൂടിക്കാഴ്ച. സെപ്റ്റംബര്‍ 24 ന് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച്ചക്ക് മുമ്പ് പ്രധാനമന്ത്രി വൈസ് പ്രസിഡണ്ട് കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ വംശജയായ ആദ്യ അമേരിക്കന്‍ വൈസ് പ്രസിഡണ്ടാണ് കമലാ ഹാരിസ്

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനമേറ്റെടുത്ത ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണം നടക്കുന്നതിനിടയിലാണ് നരേന്ദ്ര മോദിയുടെ നിര്‍ണ്ണായക അമേരിക്കന്‍ സന്ദര്‍ശനം. അഫ്ഗാന്‍ വിഷയമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ദന്‍ ശ്രീംഗ്ല പറഞ്ഞു. ക്വാഡ് ഉച്ചകോടിയടക്കം നിര്‍ണ്ണായക യോഗങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

സെപ്റ്റംബർ 25 ന് യു എൻ ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സെപ്റ്റംബര്‍ 23 നാണ് ജോ ബൈഡനും പ്രധാനമന്ത്രിയും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച്ച. ആപ്പിൾ സി.ഇ.ഒ. ടിം കുക്ക്, ക്വാഡ് ഉച്ചകോടിക്കെത്തുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ തുടങ്ങിയവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

TAGS :

Next Story