Quantcast

'രാഷ്ട്രപതിക്ക് സമ്പൂർണ വീറ്റോ അധികാരമില്ല'; ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിം കോടതി

രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചാൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയിൽ ചോദ്യംചെയ്യാമെന്നും കോടതി ഉത്തരവിട്ടു

MediaOne Logo

Web Desk

  • Updated:

    2025-04-12 04:41:13.0

Published:

12 April 2025 7:57 AM IST

supreme court
X

ഡൽഹി: രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി. രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരം ഇല്ലെന്നും പിടിച്ചുവെക്കുന്ന ബില്ലുകളിൽ വ്യക്തമായ കാരണം വേണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചാൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയിൽ ചോദ്യംചെയ്യാമെന്നും കോടതി ഉത്തരവിട്ടു.

സുപ്രിംകോടതി വിധി ജനാധിപത്യത്തെ സംരക്ഷിക്കുന്ന നടപടിയെന്ന് അഡ്വ.കാളീശ്വരം രാജ് മീഡിയവണിനോട് പറഞ്ഞു. ബില്ലുകളിന്മേൽ ഗവർണർമാർ അടയിരിക്കുന്ന സമീപകാലത്തെ പ്രവണതയ്ക്ക് ഇതോടെ അന്ത്യം കുറിയ്ക്കാനാകും. ഭരണഘടനയിലെ പോരായ്മകൾ നികത്താൻ ഇത്തരം നടപടികൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


TAGS :

Next Story