Quantcast

യു.പി രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം: യോഗി ആദിത്യനാഥ്

കോൺഗ്രസിന്റെ പ്രകടനപത്രികയിൽ സംസ്ഥാനത്തൊരു മുസ്‌ലിം സർവകലാശാല നിർമിക്കുമെന്നാണ് വാഗ്ദാനമുള്ളതെന്ന് യോഗി ആദിത്യനാഥ്

MediaOne Logo

Web Desk

  • Published:

    12 Feb 2022 4:11 PM GMT

യു.പി രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം: യോഗി ആദിത്യനാഥ്
X

ഉത്തർപ്രദേശ് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണെന്ന് യോഗി ആദിത്യനാഥ്. ഉത്തരാഖണ്ഡിനെയും യു.പിയെപ്പോലെ സുരക്ഷിത സംസ്ഥാനമാക്കണമെന്നാണ് താൻ താൽപര്യപ്പെടുന്നതെന്നും യോഗി പറഞ്ഞു. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റവാളികളും ഗുണ്ടകളും ഉത്തരാഖണ്ഡിലെത്തുമെന്ന് ഞാൻ ഭയക്കുന്നു. യു.പിയെപ്പോലെ ഉത്തരാഖണ്ഡിനെയും നമുക്ക് സുരക്ഷിതമാക്കേണ്ടതുണ്ട്. സുരക്ഷിതത്വത്തിന്റെയും രാജ്യസുരക്ഷയുടെയും കാര്യത്തിൽ ബി.ജെ.പിക്ക് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയില്ല-യോഗി ആദിത്യനാഥ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ഹിന്ദുക്കളെ അപമാനിക്കാൻ കോൺഗ്രസിൽ മത്സരമാണെന്നും യോഗി ആരോപിച്ചു. തങ്ങൾ ഹിന്ദുവാണോ അല്ലെയോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തവരാണ് ഹിന്ദുവിനെ നിർവചിക്കാൻ നിൽക്കുന്നത്. ഹിന്ദു ഒരു സാമുദായിക വാക്കല്ല. അതൊരു സാംസ്‌കാരികസ്വത്വമാണെന്നും യു.പി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോൺഗ്രസിന് 1947ൽ തന്നെ രാമക്ഷേത്രം നിർമിക്കാമായിരുന്നു. എന്നാൽ, അതൊരിക്കലും അവരുടെ അജണ്ടയായിരുന്നില്ല. അവർ എന്നും രാമക്ഷേത്ര നിർമാണത്തിന് എതിരായിരുന്നു. കോൺഗ്രസിന്റെ പ്രകടനപത്രിക കണ്ടു. സംസ്ഥാനത്ത് ഒരു മുസ്‌ലിം സർവകലാശാല നിർമിക്കുമെന്നാണ് അവർ അതിൽ പറയുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Summary: Uttar Pradesh is the safest state in the country today and I want to make Uttarkhand as safe as UP, claims UP Chief Minister Yogi Adityanath

TAGS :

Next Story