Quantcast

ധൈര്യമുണ്ടെങ്കില്‍ കടിക്കെടാ; പാമ്പിനെ വെല്ലുവിളിച്ച യുവാവ് പാമ്പുകടിയേറ്റു മരിച്ചു

ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    6 Nov 2023 1:45 PM IST

Rohit Jaiswal playing with a snake
X

രോഹിത് ജയ്‍സ്വാള്‍

ദിയോറിയ: പാമ്പിനൊപ്പം കളിക്കുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് പാമ്പുകടിയേറ്റു മരിച്ചു. 22കാരനായ രോഹിത് ജയ്‍സ്വാളാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം.

അഹിരൗലി ഗ്രാമത്തിൽ നിന്നുള്ള രോഹിത് മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. താന്‍ ഭഗവാന്‍ ശിവനാണെന്ന് നടിച്ച് തന്നെ കടിക്കാന്‍ രോഹിത് പാമ്പിനെ വെല്ലുവിളിക്കുകയായിരുന്നു. പാമ്പിനെ എടുത്ത കയ്യിലും കഴുത്തിലും ചുറ്റുകയും ചെയ്തു. കടിക്കാനായി സ്വന്തം നാവു പോലും പാമ്പിനെ നേരെ നീട്ടിക്കൊടുത്തു രോഹിത്. സിഗരറ്റ് വലിക്കുന്നതിനിടെ പാമ്പിനെ കൈകൊണ്ട് അടിക്കുന്നതും വീഡിയോയിൽ കാണാം.ശംഖുവരയന്‍ വിഭാഗത്തില്‍ പെടുന്ന പാമ്പ് കടിച്ചതാണ് രോഹിതിന്‍റെ മരണത്തിലേക്ക് നയിച്ചത്.

4 മിനിറ്റും 38 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി ഖുഖുണ്ടു പൊലീസ് സ്‌റ്റേഷന്‍റെ ചുമതലയുള്ള സന്തോഷ് കുമാർ സിംഗ് പറഞ്ഞു. ആറ് മക്കളില്‍ ഇളയവനായ ജയ്സ്വാൾ അവിവാഹിതനാണ്. മാതാപിതാക്കൾ സിലിഗുരിയിലാണ് താമസിക്കുന്നത്. മറ്റ് സഹോദരന്മാർ ഗ്രാമത്തിന് പുറത്ത് ജോലി ചെയ്യുകയാണ്.

TAGS :

Next Story