ഉത്തരാഖണ്ഡിൽ ആശുപത്രികൾക്ക് അതീവ ജാഗ്രത നിർദേശം
ഡോക്ടർമാരുടെയും ജിവനക്കാരുടെയും അവധി റദ്ദാക്കി

ഡെറാഡൂൺ: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും അതീവ ജാഗ്രത പാലിക്കാൻ ഉത്തരാഖണ്ഡ് സര്‍ക്കാരിന്‍റെ നിര്‍ദേശം. ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾ പാലിച്ച്, ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി ഡോ. ആർ. രാജേഷ് കുമാർ ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും എല്ലാ ആശുപത്രികളിലും 12000 കിടക്കകൾ സജ്ജമാക്കാനും എല്ലാ ഐസിയുവുകളും വെന്‍റിലേറ്ററുകളും ക്രമീകരിക്കാനും നിര്‍ദേശം നൽകി.
ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ചണ്ഡീഗഡിലും ജാഗ്രത തുടരുകയാണ്. അപായ സൈറൺ മുഴങ്ങിയതായാണ് റിപ്പോർട്ട്. സൈന്യത്തിന്‍റെ നിർദേശം കൃത്യമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

