Quantcast

വഡോദരയിൽ ബോട്ട് മറിഞ്ഞ് 16 പേര്‍ മരിച്ച സംഭവം: ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

അപകടത്തില്‍ 14 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    19 Jan 2024 1:05 AM GMT

വഡോദരയിൽ ബോട്ട് മറിഞ്ഞ് 16 പേര്‍  മരിച്ച സംഭവം:  ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
X

വഡോദര: ഗുജറാത്തിലെ വഡോദരയിൽ ബോട്ട് മറിഞ്ഞ് 16 പേര്‍ മരിച്ച സംഭവത്തില്‍ ഗുജറാത്ത് സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു.10 ദിവസത്തിനകം അപകടത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാന്‍ വഡോദര ജില്ലാ മജിസ്ട്രേറ്റിന് സർക്കാർ നിർദേശം നൽകി. അപകടത്തില്‍ 14 സ്കൂൾ കുട്ടികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്. വഡോദരയിലെ ഹർണി തടാകത്തിൽ വിനോദയാത്രയ്ക്കെത്തിയ 27 അംഗസംഘം യാത്ര ചെയ്ത ബോട്ടാണ് അപകടത്തിൽ പെട്ടത്.

അതേസമയം, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകാതിരുന്നതും 14 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഒരു ബോട്ടിൽ 27 പേരെ കയറ്റിയതുമാണ് അപകടകാരണം. ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

TAGS :

Next Story