Quantcast

'എന്താണിത്, ഇങ്ങനെയാണോ പെരുമാറേണ്ടത് '; വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യ സർവീസിലെ യാത്രക്ക് ശേഷം കണ്ടത്....

ആദ്യ യാത്രക്ക് പിന്നാലെയുള്ളൊരു കോച്ചിൽ പ്ലാസ്റ്റിക് പാക്കറ്റുകൾ, ഡിസ്പോസിബിൾ സ്പൂണുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ ചിതറിക്കിടക്കുന്നതായി കാണാം.

MediaOne Logo
എന്താണിത്, ഇങ്ങനെയാണോ പെരുമാറേണ്ടത് ; വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യ സർവീസിലെ യാത്രക്ക് ശേഷം കണ്ടത്....
X

ന്യൂഡല്‍ഹി: വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്നാലത് നല്ല കാര്യത്തിനല്ലന്ന് മാത്രം. ഡസ്റ്റ്ബിന്നുകൾ സ്ഥാപിച്ചിട്ടും ട്രെയിനുള്ളില്‍ ചിതറിക്കടിക്കുന്ന മാലിന്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു വ്‌ളോഗറാണ് വീഡിയോ പങ്കുവെച്ചത്.

ആദ്യ യാത്രക്ക് പിന്നാലെയുള്ളൊരു കോച്ചിൽ പ്ലാസ്റ്റിക് പാക്കറ്റുകൾ, ഡിസ്പോസിബിൾ സ്പൂണുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ ചിതറിക്കിടക്കുന്നതായി കാണാം.

നിങ്ങൾ ഈ കാഴ്ച കാണുന്നില്ലേ എന്ന കുറിപ്പോടെയാണ് വ്‌ളോഗർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'നിങ്ങൾ പറയൂ, ഇത് ആരുടെ തെറ്റാണ്. സർക്കാരിന്റേതാണോ? അതോ നമ്മുടേതാണോ? ആളുകളുടെ പൗരബോധം നോക്കൂ. പുതുതായി സർവീസ് നടത്തുന്ന ട്രെയിനാണിത്. ആദ്യത്തെ ദിവസമാണ് ഇത് സംഭവിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?' വ്‌ളോഗർ വീഡിയോയിലൂടെ ചോദിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. 'ഇങ്ങനെയുള്ള സ്വഭാവം കാണിച്ചാല്‍, നമ്മുടെ നാട് നന്നാവുമോ'- തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

ഹൗറയും ഗുവാഹാട്ടിയും തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ശനിയാഴ്ചയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. അതേസമയം വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി റെയിൽവേയും രംഗത്ത് എത്തി. റെയിൽവേയുടെ ശുചിത്വം നിലനിർത്തുന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും റെയിൽവേ സംവിധാനം പൊതുസ്വത്താണെന്നും ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു

TAGS :

Next Story