Quantcast

ബാം​ഗ്ലൂർ സ്ഫോടനക്കേസിൽ നാല് മാസത്തിനകം വിധി പറയണം: സുപ്രിംകോടതി

കേസിലെ പ്രതിയായ താജുദ്ദീൻ നൽകിയ ഹരജിയിലാണ് സുപ്രിംകോടതി നിർദ്ദേശം

MediaOne Logo

Web Desk

  • Updated:

    2025-09-25 00:50:47.0

Published:

24 Sept 2025 6:35 PM IST

ബാം​ഗ്ലൂർ സ്ഫോടനക്കേസിൽ നാല് മാസത്തിനകം വിധി പറയണം: സുപ്രിംകോടതി
X

ന്യൂഡൽഹി: ബാംഗ്ലൂർ സ്ഫോടനക്കേസില്‍‌ നാല് മാസത്തിനകം വിധി പറയണമെന്ന് സുപ്രിംകോടതി. അബ്ദുൾ നാസർ മദനി പ്രതിയായ കേസില്‍ വിചാരണക്കോടതിക്കാണ് സുപ്രിംകോടതി നിര്‍ദേശം നൽകിയത്.

കേസിലെ പ്രതിയായ താജുദ്ദീൻ നൽകിയ ഹരജിയിലാണ് സുപ്രിംകോടതി നിർദ്ദേശം. കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടിയാണ് താജുദ്ദീൻ സുപ്രിംകോടതിയെ സമീപിച്ചത്. താജുദ്ദീനായി അഭിഭാഷകൻ ഡോ. അലക്സ് ജോസഫ് ആണ് ഹാജരായത്. കേസിലെ 28-ാം പ്രതിയാണ് താജുദ്ദീൻ.

TAGS :

Next Story