Quantcast

സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം, കടകളിൽ കയറി തീവെപ്പ്; അസമിൽ വിഎച്ച്പി, ബജ്രം​ഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

ജയ് ശ്രീറാം വിളിച്ചായിരുന്നു ഹിന്ദുത്വവാദികൾ സ്കൂളിലും കടകളിലും ആക്രമണം നടത്തിയത്.

MediaOne Logo

Web Desk

  • Updated:

    2025-12-26 02:21:41.0

Published:

26 Dec 2025 7:48 AM IST

VHP, Bajrang Dal Activists Arrested For Christmas Vandalism In Assam
X

ഗുവാഹത്തി: ക്രിസ്മസ് ആഘോഷത്തിനിടെ കടകളിലും സ്കൂളുകളിലും ആക്രമണം നടത്തിയ വിഎച്ച്പി, ബജ്രം​ഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ. അസമിലെ നൽബാരി ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന ആക്രമണത്തിലാണ് പൊലീസ് നടപടി. വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ ദേക, ജില്ലാ വൈസ് പ്രസിഡന്റ് മനാഷ് ജ്യോതി പട്​ഗിരി, അസി. സെക്രട്ടറി ബിജു ​ദത്ത, ബജ്രം​ഗ്ദൾ ജില്ലാ കൺവീനർ നയാൻ തലുക്ദാർ എന്നിവരാണ് അറസ്റ്റിലായത്.

ബൽസർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനി​ഗാവ് ​ഗ്രാമത്തിലെ സ്കൂളിലും നൽബാരി ടൗണിലെ കടകളിലുമാണ് പ്രതികൾ ആക്രമണം നടത്തിയത്. ഇവിടങ്ങളിൽ കടന്നുകയറി ക്രിസ്മസ് ആഘോഷത്തിനായി സജ്ജീകരിച്ചിരിക്കുന്ന അലങ്കാരവസ്തുക്കളുൾപ്പെടെയാണ് പ്രതികൾ നശിപ്പിച്ചത്. ബുധനാഴ്ചയാണ് പനി​ഗാവിലെ സെന്റ്. മേരീസ് സ്കൂളിൽ അതിക്രമിച്ചുകയറി അലങ്കാരവസ്തുക്കൾക്ക് പ്രതികൾ തീയിട്ടത്.

ജയ് ശ്രീറാം വിളിച്ച് സ്കൂളിലേക്ക് കയറിയ ഹിന്ദുത്വവാദികൾ അധ്യാപകരെയും സ്കൂൾ ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും ക്രിസ്മസ് ആ​ഘോഷം സംഘടിപ്പിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്കൂളിൽ അനധികൃതമായി കടന്നുകയറി ആക്രമണം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിന് പുറത്തെ അലങ്കാരങ്ങൾ, വിളക്കുകൾ, ചെടിച്ചട്ടികൾ, മറ്റ് വസ്തുക്കൾ എന്നിവ പ്രതികൾ നശിപ്പിച്ചു. ചില വസ്തുക്കൾക്ക് തീയിട്ടു. ഇത് വലിയ നഷ്ടത്തിന് കാരണമായി- ഒരു മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

സംഭവത്തിൽ ബെൽസർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോ​ഗമിക്കുകയാണ്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂളിലെ ആക്രമണത്തിന് ശേഷം പ്രതികൾ നേരെ പോയത് നൽബാരി ടൗണിലേക്കാണ്. കടകളിൽ കയറിയ പ്രതികൾ ഇവിടെ വിൽക്കാൻ വച്ചിരുന്ന ക്രിസ്മസ് ആഘോഷ സാധനങ്ങൾക്ക് തീയിടുകയായിരുന്നു. അതുകൊണ്ടും തീർന്നില്ല. ടൗണിലെ വിവിധ മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും അതിക്രമിച്ചുകയറിയ വിഎച്ച്പി, ബജ്രം​ഗ്ദൾ സംഘം ക്രിസ്മസ് അലങ്കാര സാധനങ്ങൾക്ക് തീവയ്ക്കുകയും ചെയ്തു.

TAGS :

Next Story