Quantcast

മലയാളിയായ വൈസ് അഡ്മിറൽ ആർ ഹരികുമാർ പുതിയ നാവികസേന മേധാവി

39 വർഷത്തെ സേവനത്തിനിടെ നിരവധി വ്യത്യസ്തമായ ചുമതലകൾ വഹിച്ചിട്ടുള്ള ആളാണ് വൈസ് അഡമിറൽ ആർ ഹരികുമാർ. വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിരാടിന്റെ ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    9 Nov 2021 11:35 PM IST

മലയാളിയായ വൈസ് അഡ്മിറൽ ആർ ഹരികുമാർ പുതിയ നാവികസേന മേധാവി
X

മലയാളിയായ വൈസ് അഡ്മിറൽ ആർ ഹരികുമാർ അടുത്ത നാവികസേനാ മേധാവിയാവും. നവംബർ 30ന് ചുമതലയേൽക്കും. തിരുവനന്തപുരം സ്വദേശിയാണ്. നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡിൽ ഫ്‌ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആണ് അദ്ദേഹം. അഡ്മിറൽ കരംബീർ സിങ് ആണ് നിലവിൽ നാവികസേനാ മേധാവി.

39 വർഷത്തെ സേവനത്തിനിടെ നിരവധി വ്യത്യസ്തമായ ചുമതലകൾ വഹിച്ചിട്ടുള്ള ആളാണ് വൈസ് അഡമിറൽ ആർ ഹരികുമാർ. വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിരാടിന്റെ ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിശിഷ്ടസേവാ മേഡലും അതിവിശിഷ്ട സേവാ മെഡലും നേടിയിട്ടുണ്ട്.

TAGS :

Next Story