നെഞ്ചുവേദന: ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖഡിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉപരാഷ്ട്രപതിക്ക് ശാരീരികാസ്വാസ്ഥ്യവും നെഞ്ചുവേദനയും അനുഭവപ്പെട്ടത്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഉപരാഷ്ട്രപതിയെ ഡല്‍ഹി എംയിസില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉപരാഷ്ട്രപതിക്ക് ശാരീരികാസ്വാസ്ഥ്യവും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നിൽവിൽ എയിംസിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ് ഉപരാഷ്ട്രപതി. ഡോക്ടർമാരുടെ ഒരു സംഘം അദ്ദേഹത്തിന്‍റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Next Story
Adjust Story Font
16

