Quantcast

ഇടതുമാറി..വലതുതിരിഞ്ഞ്.. തെരുവിൽ വാളെടുത്ത് ബിജെപി മന്ത്രി; വീഡിയോ

ആളുകളുടെ ആർപ്പുവിളികളിൽ ആവേശം കൊണ്ടായിരുന്നു മന്ത്രിയുടെ പ്രകടനം.

MediaOne Logo

Web Desk

  • Updated:

    2022-09-07 11:14:27.0

Published:

29 Aug 2022 7:57 PM IST

ഇടതുമാറി..വലതുതിരിഞ്ഞ്.. തെരുവിൽ വാളെടുത്ത് ബിജെപി മന്ത്രി; വീഡിയോ
X

ഭോപ്പാൽ: കയ്യിൽ വാളും പരിചയുമായി നടുറോഡിൽ അഭ്യാസ പ്രകടനം നടത്തി ബിജെപിയുടെ മധ്യപ്രദേശ് ധനമന്ത്രി ജഗദീഷ് ദേവ്ദ. മന്ദ്‌സൗർ ജില്ലയിലെ മൽഹർഗഡ് പട്ടണത്തിലെ പ്രശസ്തമായ ബാബാ രാംദേവ് മേളയിലായിരുന്നു 64കാരനായ മന്ത്രിയുടെ പ്രകടനം.

വെള്ളവസ്ത്രം ധരിച്ച് വാളുമായി കുതിച്ചുചാടുന്ന മന്ത്രിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആളുകളുടെ ആർപ്പുവിളികളിൽ ആവേശം കൊണ്ടായിരുന്നു മന്ത്രിയുടെ പ്രകടനം.



TAGS :

Next Story