Quantcast

'അറിയാവുന്നത് ചെയ്യൂ, ആരും കളിയാക്കില്ല': മക്കളെ ഡാൻസ് കളിക്കാൻ പ്രോത്സാഹിപ്പിച്ച് അച്ഛൻ, വൈറലായി വീഡിയോ

മക്കളെ ഇരുവരെയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന അച്ഛനെ ഇതിനോടകം തന്നെ സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-05-04 16:08:02.0

Published:

4 May 2023 9:24 PM IST

Video Of Man Encouraging His Children
X

കുട്ടികൾ എത്രയൊക്കെ വളർന്നു എന്ന് പറഞ്ഞാലും മാതാപിതാക്കൾ തന്നെയാണ് അവരുടെ പ്രധാന റോൾ മോഡലുകളും വിമർശകരും അവർക്ക് പ്രോത്സാഹനം നൽകുന്നവരുമെല്ലാം. മാതാപിതാക്കളുടെ ഓരോ വാക്കിനും കുട്ടികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താനാവും. അവരെ വളർത്താനും തളർത്താനും മാതാപിതാക്കളുടെ ഒരു വാക്ക് മതി.

മക്കളെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന അച്ഛനമ്മമാരുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

സാധ്‌ന, പ്രണവ് ഹെജ്‌ഡെ എന്നിവരാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. റീലിന് വേണ്ടി കണ്ടന്റ് തയ്യാറാക്കുന്നതിനിടെ ഇരുവരെയും ഒരു അച്ഛൻ സമീപിച്ചു. തന്റെ മക്കളെ കൂടി ഡാൻസ് കളിപ്പിക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പിന്നാലെ തന്റെ മക്കളെ വിളിച്ച അദ്ദേഹം ഇരുവരെയും ഡാൻസ് കളിക്കാൻ നിർബന്ധിക്കുകയായിരുന്നു. മക്കൾ നന്നായി ഡാൻസ് ചെയ്യുമെന്നും പക്ഷേ നാണമാണെന്നും അദ്ദേഹം പറയുന്നതായി വീഡിയോയിൽ കേൾക്കാം. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുത്താൽ അവർ ചെയ്യുമെന്നും അദ്ദേഹം പറയുന്നുണ്ട്.

മക്കൾ ഡാൻസ് ചെയ്യുമ്പോളുടനീളം കയ്യടിച്ചും മറ്റും പ്രോത്സാഹിപ്പിക്കുന്ന അച്ഛൻ നിങ്ങൾക്കറിയാവുന്നത് ചെയ്താൽ മതിയെന്നും ആരും ജഡ്ജ് ചെയ്യില്ലെന്നുമൊക്കെ പറയുന്നതായി കേൾക്കാം. മക്കളെ ഇരുവരെയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന അച്ഛനെ ഇതിനോടകം തന്നെ സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ജീവിതത്തിലെന്തിനെയും നേരിടാൻ ഈ കുട്ടികൾ പ്രാപ്തരാണെന്നും ഒരു കാര്യവും ചെയ്യാൻ ശ്രമിക്കുന്നതിന് അവർക്ക് മടിയുണ്ടാവില്ലെന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ ആളുകൾ കുറിക്കുന്നത്.

TAGS :

Next Story