Quantcast

ബോളിവുഡ് താരം വിദ്യാ ബാലന്റെ പേരിൽ പണം തട്ടാൻ ശ്രമം

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ്

MediaOne Logo

Web Desk

  • Published:

    21 Feb 2024 12:47 PM IST

Vidya Balan
X

ന്യൂഡൽഹി: ബോളിവുഡ് താരം വിദ്യാ ബാലന്റെ പേരിൽ പണം തട്ടാൻ ശ്രമം. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.താരം മുംബൈ പൊലീസിൽ പരാതി നൽകി.

വിദ്യാ ബാലന്റെ പേരിൽ വ്യാജ ഇൻസ്റ്റ ഗ്രാം അക്കൗണ്ട് ആരംഭിച്ച അജ്ഞാതൻ പിന്നീട് ജി മെയിൽ അക്കൗണ്ടും തുടങ്ങി.ഇൗ രണ്ട് അക്കൗണ്ട് മുഖേന നിരവധി പേരെ ബന്ധപ്പെട്ടു.ജോലി വാഗ്ദാനം ചെയ്താണ് പണം ആവശ്യപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട വിദ്യാ ബാലൻ മുംബൈ ഖാർ പൊലീസിൽ പരാതി നൽകി.

ഐടി നിയമത്തിലെ സെക്ഷൻ 66 സി പ്രകാരം ആണ് കേസെടുത്തത് . വ്യാജ അക്കൗണ്ടിനെക്കുറിച്ച് വിദ്യാ ബാലൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാജ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും റിപ്പോർട്ട് ചെയ്യണമെന്നും ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും താരം ആവശ്യപ്പെട്ടു.

TAGS :

Next Story