എസ്‌ഐആറിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെ
എസ്ഐആർ പ്രഖ്യാപിച്ചത് വോട്ടർമാരോടും രാഷ്ട്രീയപ്പാർട്ടികളോടും കൂടിയാലോചിക്കാതെ

ന്യുഡൽഹി: തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച എസ്‌ഐആറിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ ) ആർട്ടിക്കിൾ 14, 19, 21, 325, 326 പ്രകാരമുള്ള ഭരണഘടനാ സംരക്ഷണങ്ങളുടെ ഗുരുതരമായ ലംഘനമാണ് എസ്‌ഐആർ എന്നു പറഞ്ഞാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. പ്രാതിനിധ്യത്തിന്റെ സെക്ഷൻ 21, 23 പ്രകാരമുള്ള നിയമപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു.
രേഖകൾ തെളിവായി നൽകേണ്ട സാഹചര്യം സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കംനിൽക്കുന്നവരെ ബാധിക്കും. എസ്ഐആർ പ്രഖ്യാപിച്ചത് വോട്ടർമാരോടും രാഷ്ട്രീയപ്പാർട്ടികളോടും കൂടിയാലോചിക്കാതെയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിലെ എസ്ഐആറിനെതിരേ ഡിഎംകെ, സിപിഎം, കോൺഗ്രസ്, തോൾ തിരുമാവളവൻ എംപി തുടങ്ങിയ കക്ഷികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. എസ്ഐആർ ഹർജികൾ നവംബർ 26-ന് കോടതി പരിഗണിക്കും.
Adjust Story Font
16

