Quantcast

'കുടുംബവീട്ടിൽ താമസിക്കാൻ അനുവദിക്കണം'; വീണ്ടും കോടതിയെ സമീപിച്ച് വിജയിയുടെ ഭാര്യ സംഗീത

വിവാഹമോചനത്തിന് ശ്രമിച്ചാൽ നീലാങ്കരയിലെ വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് വിജയിയുടെ അഭിഭാഷകൻ പറഞ്ഞിരുന്നതായും സംഗീത ഹരജിയിൽ പറയുന്നുണ്ട്

MediaOne Logo
കുടുംബവീട്ടിൽ താമസിക്കാൻ അനുവദിക്കണം; വീണ്ടും കോടതിയെ സമീപിച്ച് വിജയിയുടെ ഭാര്യ സംഗീത
X

ചെന്നൈ : വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെ നടനും തമിഴക വെട്രി കഴകം നേതാവുമായി വിജയിയുടെ ഭാര്യ സംഗീത വീണ്ടും കോടതിയെ സമീപിച്ചു. വിവാഹമോചന നടപടികൾ പൂർത്തിയാവുന്നത് വരെ തന്നെ കുടുംബവീട്ടിൽ തന്നെ താമസിക്കാൻ അനുവദിക്കാൻ നിർദേശ ിക്കണം എന്നു പറഞ്ഞിട്ടാണ് കോടതിയെ സമീപിച്ചത്. അല്ലെങ്കിൽ, സമാനമായ താമസസൗകര്യം ഒരുക്കി നൽകണമെന്നും സംഗീത നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

'ചെന്നൈയിൽ സ്വന്തമായി വീടില്ല, ബ്രിട്ടീഷ് പൗരത്വമുള്ള താൻ ലണ്ടനിലാണ് സ്ഥിരതാമസം. കോടതി ഉത്തരവില്ലെങ്കിൽ തനിക്ക് വീട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടേക്കാം. ഇത് ബുദ്ധിമുട്ടാവുമെന്നും പറഞ്ഞാണ് സംഗീത ചെങ്ങൽപേട്ട് ജില്ല കോടതിയെ സമീപിച്ചിരിക്കുന്നത്. 1999-ലാണ് ഇരുവരും വിവാഹിതരായത്. വിവാഹമോചന വാർത്തകൾക്ക് പിന്നാലെ വലിയ തുക ജീവനാംശമായി സംഗീതയ്ക്ക് ലഭിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിനായി ഏകദേശം 250 കോടി രൂപ വിജയ് നൽകിയേക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് വീട്ടിൽ നിൽക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഗീത കോടതിയെ സമീപിച്ചിരിക്കുന്നത്. വിവാഹമോചനത്തിന് ശ്രമിച്ചാൽ നീലാങ്കരയിലെ വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് വിജയിയുടെ അഭിഭാഷകൻ പറഞ്ഞിരുന്നതായും സംഗീത ഹരജിയിൽ പറയുന്നുണ്ട്.

ഫെബ്രുവരി 27-നാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഹരജി ഫയൽ ചെയ്തത്. ഇതിൽ വിജയിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 2021 ഏപ്രിലിൽ വിജയിക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും ഇത് തനിക്ക് വലിയ മാനസിക വിഷമമുണ്ടാക്കി. തന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിലും യാത്രകളിലും വിജയ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്നിവയായിരുന്നു വിവാഹമോചന ഹരജിയിൽ സംഗീത പറഞ്ഞിരുന്നത്.

TAGS :

Next Story