വില്ലകൾ, മൂന്ന് ഫ്ലാറ്റുകൾ, ഹോട്ടലുകൾ, തായ്‌ലൻഡിൽ വിവാഹം: തെലങ്കാന സര്‍ക്കാര്‍ എഞ്ചിനീയറുടെ സ്വത്തുക്കൾ കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍, അറസ്റ്റ്
റെയ്ഡ് ഇപ്പോഴു തുടരുകയാണ്

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ങ്കാനയിലെ ജലസേചന വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറസ്റ്റിൽ. ന്യൂനെ ശ്രീധറാണ് അറസ്റ്റിലായത്.
"കരീം നഗറിലെ ചോപ്പടണ്ടിയിലെ എസ്ആർഎസ്പി ക്യാമ്പിലെ ഡിവിഷൻ നമ്പർ -8 ലെ ജലസേചന & സിഎഡി വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ന്യൂനെ ശ്രീധറിനെതിരെ, സേവനകാലത്ത് നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലൂടെയും സംശയാസ്പദമായ മാർഗങ്ങളിലൂടെയും സ്വത്തുക്കൾ സമ്പാദിച്ചതിന് അനധികൃത സ്വത്ത് സമ്പാദിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്," അഴിമതി വിരുദ്ധ ബ്രാഞ്ച് ഒരു പ്രസ്താവനയിൽ പറഞ്ഞു. കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍റെ വീട്ടിലും അദ്ദേഹത്തിന്‍റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള 13 സ്ഥലങ്ങളിലും റെയ്ഡ് നടത്തി. തെല്ലാപൂരിലെ ഒരു വില്ല, ഷെയ്ക്ക്പേട്ടിലെ ഒരു ഫ്ലാറ്റ്, കരിംനഗറിലെ മൂന്ന് ഫ്ലാറ്റുകൾ, അമീർപേട്ടിലെ വാണിജ്യ സ്ഥലം, ഹൈദരാബാദ്, വാറങ്കൽ, കരിം നഗര്‍ എന്നിവിടങ്ങളിലെ കെട്ടിടങ്ങൾ, 16 ഏക്കർ കൃഷിഭൂമി, ഹൈദരാബാദ്, വാറങ്കൽ, കരിം നഗർ എന്നിവിടങ്ങളിലായി 19 റെസിഡൻഷ്യൽ പ്രൈം ഓപ്പൺ പ്ലോട്ടുകൾ, ഇരുചക്ര വാഹനങ്ങൾ, സ്വർണാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ നിരവധി സ്വത്തുക്കൾ റെയ്ഡിൽ കണ്ടെടുത്തതായി എസിബി അറിയിച്ചു.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് ശ്രീധർ തന്‍റെ മകനുവേണ്ടി തായ്‌ലൻഡിൽ ഒരു ഡെസ്റ്റിനേഷൻ വിവാഹം നടത്തിയതായും പറയപ്പെടുന്നു.ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്താണ് ഉദ്യോഗസ്ഥൻ ഈ സ്ഥാവര, ജംഗമ സ്വത്തുക്കൾ സമ്പാദിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി.റെയ്ഡ് ഇപ്പോഴു തുടരുകയാണ്. ശ്രീധറിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ റിമാൻഡിൽ അയച്ചിരിക്കുകയാണ്.
Adjust Story Font
16

