Quantcast

മധ്യപ്രദേശില്‍ മുങ്ങിമരിച്ചയാളെ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി

സമീപഗ്രാമത്തിലുള്ള 37 കാരന്റെ മൃതദേഹമാണ് കെട്ടിത്തൂക്കിയത്. ജോഗിപുരയിലെ നദിയില്‍ കുളിക്കുന്നതിനിടെയാണ് ഇയാള്‍ മുങ്ങി മരിച്ചത്.

MediaOne Logo

Web Desk

  • Published:

    24 Aug 2021 6:36 PM IST

മധ്യപ്രദേശില്‍ മുങ്ങിമരിച്ചയാളെ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി
X

മധ്യപ്രദേശില്‍ മുങ്ങി മരിച്ചയാളെ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി. ഗുന ജില്ലയിലെ ജോഗിപുര ഗ്രാമത്തിലാണ് സംഭവം. സമീപഗ്രാമത്തിലുള്ള 37 കാരന്റെ മൃതദേഹമാണ് കെട്ടിത്തൂക്കിയത്. ജോഗിപുരയിലെ നദിയില്‍ കുളിക്കുന്നതിനിടെയാണ് ഇയാള്‍ മുങ്ങി മരിച്ചത്.

സമീപത്തുണ്ടായിരുന്ന ചിലര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഇയാളെ കയര്‍ ഉപയോഗിച്ച് തലകീഴായി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. ശരീരത്തില്‍ അധികമുള്ള ജലം പുറത്തുകളയാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

മൃതദേഹം കെട്ടിത്തൂക്കിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൃതദേഹത്തിന് ചുറ്റും ആളുകള്‍ കൂടിനില്‍ക്കുന്നതും മതാചാരാപ്രകാരമുള്ള വചനങ്ങള്‍ ഉരുവിടുന്നതും വീഡിയോയില്‍ കാണാം. ഈ സമയത്തെല്ലാം ഏതാനും പൊലീസുകാര്‍ അവിടെ നില്‍ക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് പൊലീസുകാര്‍ തന്നെ നാട്ടുകാരെ പറഞ്ഞു മനസ്സിലാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയായിരുന്നു.

TAGS :

Next Story